Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽ 2020-2021 അക്കാഡമിക് വർഷത്തിൽ ആരംഭിക്കുന്ന ഒന്നര വർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് പ്ലസ്ടു പാസ്സായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 22-08-2020 നു മുൻപായി thims.gov.in വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഒരു വർഷം കോളേജിൽ പഠനവും ബാക്കി ആറുമാസം പ്രശസ്ത ഹോട്ടലുകളിൽ പരിശീലനവും ആയിരിക്കും. 44 സീറ്റാണുള്ളത്. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ബി.സി. വിഭാഗങ്ങൾക്ക് സീറ്റു സംവരണം ഉണ്ട് . പ്രായപരിധി

01-07-2020 നു 25 വയസ്സ് കവിയാൻ പാടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷത്തെ ഇളവ് ഉണ്ട്. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ, ഡിമാൻഡ് ഡ്രാഫ്റ്റിന്റെ വിശദ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടാതെ ഇവയുടെ ഒരു സെറ്റ് കോപ്പിയും അപേക്ഷാ ഫീസായ 250/ രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിനു 125/ രൂപ) സഹിതം പ്രിൻസിപ്പാൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി,

ജി.വി.രാജാ റോഡ്, കോവളം, തിരുവനന്തപുരം-695527 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഡ്‌മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതാണ്. ഫീസ് ഒരു വർഷം 37850/* രൂപ (*മാറ്റങ്ങൾക്കു വിധേയം). വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2480283, www.ihmctkovalam.org

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP