Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയ എസ്.യു.വി കിയ സോണറ്റിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി

പുതിയ എസ്.യു.വി കിയ സോണറ്റിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കിയ മോട്ടോഴ്സ് കോർപറേഷന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സ് ഇന്ത്യയുടെ പുതിയ എസ്യുവിയായ സോണറ്റിന്റെ അകത്തെയും പുറത്തെയും ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടു. നിർമ്മാണം പൂർത്തിയായ കിയ സോണറ്റിന് സവിശേഷവും ചലനാത്മകവുമായ രൂപകൽപ്പനയോടൊപ്പം ഈ വിഭാഗത്തിലെ പല പുതുമകളും ഉണ്ട്. 2020 ഓട്ടോ എക്സ്പോയിൽ ആദ്യമായി അവതരിപ്പിച്ച പുതിയ കിയ സോണറ്റിന്റെ ആഗോള അവതരണം ഓഗസ്റ്റ് ഏഴിനാണ്.

ഈയിടെ കിയ മോട്ടോഴ്സ് വിൽപ്പനയിൽ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലു കുറിക്കുന്ന രാജ്യത്തെ ഏറ്റവും വേഗമേറിയ കാർ ഉൽപ്പാദകരായി. ഇന്ത്യയിലെ കമ്പനിയുടെ വിജയകരമായ യാത്രയെ തുടർന്നാണ് എസ്യുവി വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച കിയ സോണറ്റിന് അത്യാധുനികവും സജീവവുമായ കാബിൻ, കീഴ്പ്പെടുത്തുന്ന ഡാഷ്ബോർഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകൾ അടങ്ങിയ സ്‌റ്റൈലായ കൺസോൾ സെന്റർ തുടങ്ങിയ സവിശേഷതകളുണ്ട്. മനസിൽ ചെറുപ്പവും കണക്റ്റഡുമായിട്ടുള്ള ഉപഭോക്താക്കളെ മുന്നിൽ കണ്ട് യുവത്വവും ആഡംഭരവും നിറഞ്ഞതാണ് പൊതുവായ അന്തരീക്ഷം. ഡ്രൈവർക്കും യാത്രക്കാരനും പരമാവധി സൗകര്യപ്രദമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന സോണറ്റിന്റെ അകം ആധുനികവും ഊർജ്ജസ്വലവുമാണ്. ഡ്രൈവർക്ക് ചലനാത്മകത പകരുന്നു. ഉയർന്ന നിലവാരത്തിലുള്ള സാമഗ്രികൾ ഉപയോഗിച്ചുള്ള ഡാഷ്ബോർഡ് ഉടമയ്ക്ക് സവിശേഷമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപകരണങ്ങളും മറ്റ് സാധനങ്ങളും വയ്ക്കാനുള്ള രണ്ട് ലേയർ ട്രേ ഉൾപ്പടെയാണിത്. ഹൈ-ടെക്ക് ഡിജിറ്റൽ ഡിസ്പ്ലേയാണ് കേന്ദ്ര ബിന്ദു. ഈ വിഭാഗത്തിൽ ആദ്യമായി 10.25 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീൻ, യുവിഒ കണക്റ്റഡായ സാങ്കേതിക വിദ്യയിലുള്ള നാവിഗേഷൻ സിസ്റ്റം തുടങ്ങിയവയുമുണ്ട്. ഡ്രൈവർമാർക്ക് സ്റ്റീയറിങ് വീലിൽ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങൾ സോണറ്റ് നൽകുന്നു. വിവിധ തരത്തിലുള്ള ഡ്രൈവുകളും ട്രാക്ഷൻ മോഡുകളും തെരഞ്ഞെടുക്കാം. ഡാഷ്ബോർഡിലെ എയർ വെന്റുകൾ മെറ്റാലിക്, ഡയമണ്ട് പാറ്റേണിൽ സ്‌റ്റൈലായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

വേറിട്ടുള്ള നിൽക്കുന്ന രൂപകൽപ്പനയാണ് കിയയുടെ ഡിഎൻഎ. സോണറ്റിന്റെ വികാരാധീനവും ധീരവുമായ രൂപകൽപ്പനയിൽ ബ്രാൻഡിന്റെ സിഗ്നേച്ചർ സവിശേഷതകളായ ഐക്കണിക് 'ടൈഗർ നോസ്' ഗ്രിൽ, ത്രിമാന 'സ്റ്റെപ്പ്വെൽ'' ഗ്രിൽ മെഷ് എന്നിവ ചേർന്ന് ഇന്ത്യൻ ആർക്കിട്ടെക്ച്ചറിന്റെ പ്രചോദനം ഉൾകൊണ്ട് ശക്തമായ കാഴ്‌ച്ചാ വിരുന്നൊരുക്കുന്നു. വേറിട്ടു നിൽക്കുന്ന എൽഇഡി ഹെഡ്ലാമ്പുകൾ സോണറ്റിന് 'രൂപകൽപ്പനയിലെ വന്യത' എന്ന ആശയത്തിന്റെ പ്രചോദനം നൽകുന്നു. കരുത്തുറ്റ രൂപം റോഡിൽ എടുത്തു നിൽക്കും. പരുഷമായ അപ്പീലിനൊപ്പം ആക്രമണാത്മക നിലപാടും ഇത് അവതരിപ്പിക്കുന്നു.

വളരെ വലിയ വാഹനങ്ങളിൽ മാത്രം കാണപ്പെടുന്ന ഫീച്ചറുകളുമായി ശക്തമായ കോംപാക്റ്റ് എസ്യുവി കിയ സോണറ്റിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് മനസ്സിൽ വെച്ചുകൊണ്ട്, സവിശേഷമായ സ്പോർട്ടി മനോഭാവവും ആത്മവിശ്വാസമുള്ള നിലപാടും ചലനാത്മക രൂപവും ഉപയോഗിച്ചാണ് എസ്യുവി രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും ഇന്ത്യയിലുടനീളം കണ്ടെത്തിയ മഹത്തായ സാംസ്‌കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈനർമാർ വിശദാംശങ്ങളും നിറങ്ങളും വസ്തുക്കളും തെരഞ്ഞെടുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധ പുലർത്തിയിരിക്കുന്നതെന്നും കിയ മോട്ടോഴ്സ് കോർപറേഷൻ ആഗോള ഡിസൈൻ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ കരീം ഹബീബ് പറഞ്ഞു.

കിയ സോണറ്റിന്റെ ശ്രദ്ധേയമായ സ്വഭാവം ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള യുവജനങ്ങൾക്കും അഭിലാഷങ്ങളുള്ള കണക്റ്റഡായിട്ടുള്ള ഉപഭോക്താക്കൾക്കും വലിയ ആകർഷണം നൽകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

സൗകര്യത്തിനും നിയന്ത്രണത്തിനും ബാലൻസ് നൽകുന്ന ഇന്റലിജന്റ്-മാനുവൽ ട്രാൻസ്മിഷനും (ഐഎംടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ച് പെഡൽ ഇല്ലെങ്കിലും ഗിയർ ലിവർ ഉണ്ടെന്നത് ഐഎംടിയെ നൂതനമാക്കുന്നു. ആവേശഭരിതരായ ഡ്രൈവർമാർക്ക് ക്ലെച്ച് പെഡൽ അമർത്താതെ തന്നെ മാനുവൽ ഷിഫ്റ്ററിലൂടെ ഗിയർ മാറ്റികൊണ്ടിരിക്കാം. തിരക്കേറിയ സമയത്തെ ഡ്രൈവിങ് സങ്കിർണതകൾ ഇങ്ങനെ ഒഴിവാക്കാം. അനുഭവത്തോടൊപ്പം ഉയർന്ന ഇന്ധന ക്ഷമതയും നൽകും. ക്ലച്ച് ഉപയോഗിക്കാത്തതിനാൽ സാമ്പത്തിക ലാഭം ലഭിക്കുന്നു.

സുരക്ഷയാണ് എല്ലാ കിയ മോട്ടോഴ്സ് വാഹനങ്ങളുടെയും പ്രധാന കാര്യം. സോണറ്റിലും ഒട്ടേറെ സുരക്ഷാ ഫീച്ചറുകളുണ്ട്. ആറു എയർബാഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും വശങ്ങളിലും സംരക്ഷണം ലഭിക്കുന്നു.

എസ്യുവി വിഭാഗത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കിയ മോട്ടോഴ്സ് ഈ വിഭാഗത്തിൽ ഒട്ടേറെ പുതുമകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സുഖം, സൗകര്യം, സുരക്ഷ, ആസ്വാദനം എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് ലഭിക്കും. സോണറ്റ് കിയയുടെ ഏറ്റവും പുതിയ 'മെയ്ഡ് ഇൻ ഇന്ത്യ' ഉൽപ്പന്നമാണ്. ബ്രാൻഡിന്റെ ആഗോള വിപണികളിൽ പലയിടത്തും ലഭ്യമാകുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP