Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്മാർട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ഗ്രാന്റ് ഫിനാലെയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്മാർട്ട് ഇന്ത്യാ ഹാക്കത്തോൺ 2020ന്റെ ഗ്രാന്റ് ഫിനാലെയെ വിഡിയോ കോൺഫറൻസിംഗിലൂടെ 2020 ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ആ അവസരത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ദൈനംദിന ജീവിതത്തിൽ ഇന്ന് അഭിമുഖീകരിക്കുന്ന നമ്മെ ഞെരുക്കുന്ന ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് ഒരു വേദി നൽകുന്നതിനുള്ള ദേശവ്യാപകമായ മുൻകൈയാണ് സ്മാർട്ട് ഇന്ത്യാ ഹാക്കത്തോൺ. അതിലൂടെ ഉൽപ്പാദന മുൻകൈകളുടെ ഒരു സംസ്‌ക്കാരവും പ്രശ്‌നപരിഹാരത്തിനുള്ള മാനസികാവസ്ഥയും ഉൾച്ചേർക്കുകയാണ്. യുവമനസുകളിൽ പരമ്പരാഗതരീതിയിലുള്ളതിന് പുറത്തുള്ള ചിന്ത പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം വിജയകരമാണെന്ന് ഇത് തെളിയിച്ചിട്ടുള്ളതാണ്.

2017ൽ സ്മാർട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ആദ്യപതിപ്പിൽ 42,000 വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നത്, അത് 2018 ൽ ഒരു ലക്ഷമായും 2019 ൽ രണ്ടുലക്ഷമായും വർദ്ധിച്ചു. 2020 സ്മാർട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ആദ്യ റൗണ്ടിൽ 4.5 ലക്ഷം വിദ്യാർത്ഥികളുടെ പങ്കാളിത്തമാണ് കണ്ടത്. ഈ വർഷത്തെ സോഫ്റ്റ്‌വെയറിന്റെ ഗ്രാന്റ്ഫിനാലെ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പങ്കാളികളെ പ്രത്യേകം നിർമ്മിച്ച ഒരു അഡ്വാൻസ് വേദിയിലൂടെ ബന്ധിപ്പിച്ചുകൊണ്ട് ഓൺലൈനായാണ് നടത്തുന്നത്. 37 കേന്ദ്ര ഗവൺമെന്റ് വകുപ്പുകളും 17 സംസ്ഥാന ഗവൺമെന്റുകളും 20 വ്യവസായങ്ങളിൽ നിന്നുള്ള 243 പ്രശ്‌ന പ്രസ്താവനകൾ പരിഹരിക്കുന്നതിനാണ് 10,000ലധികം വിദ്യാർത്ഥികൾ മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP