Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിരിവരയുടെ പിതാവ് കാർട്ടൂണിസ്റ്റ് ശങ്കർ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു

ചിരിവരയുടെ പിതാവ് കാർട്ടൂണിസ്റ്റ് ശങ്കർ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുന്നത്തൂർ: മിഴി ഗ്രന്ഥശാല ചക്കുവള്ളി മിഴി കുട്ടി കൂട്ടം ബാലവേദി നേതൃത്വത്തിൽ ചിരി വര 2020 എന്ന പേരിൽ കാർട്ടൂണിസ്റ്റ് ശങ്കർ ജന്മദിന അനുസ്മരണവും 15 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ ഓൺലൈൻ കാർട്ടൂൺ രചന മത്സര ഉദ്ഘാടനവും സംഘടിപ്പിച്ചു.

ഇന്ത്യൻ കാർട്ടൂണിന്റെ പിതാവെന്ന് ലോകം അംഗികരിക്കുന്ന മഹാനായ കാർട്ടൂണിസ്റ്റ് ശങ്കർനെ നമുക്ക് അഭിമാനത്തോടെ മാത്രമേ ഓർക്കാൻ പറ്റു. എഴുപത്തഞ്ചാം വയസിൽ ശാരീരിക പ്രയാസങ്ങൾ കാരണം ശങ്കർ കാർട്ടൂൺ വരക്കുന്നതു നിർത്തി.

കായംകുളം കൃഷ്ണപുരത്തെ ഇല്ലിക്കുളത്തു വീട്ടിൽ കേശവപിള്ളയുടെ മകൻ ശങ്കരപ്പിള്ള എന്ന ശങ്കറിന് കുട്ടിക്കാലം മുതൽക്കേ ചിത്രരചനയിൽ വലിയ താൽപര്യമായിരുന്നു. മാവേലിക്കരയിലെ സ്‌കൂൾ പഠനകാലത്ത് ഹെഡ്‌മാസ്റ്ററുടെ ചിത്രം ഹാസ്യാത്മകമായി വരച്ചുകൊണ്ട് ശങ്കർ തന്റെ ചിരിവരയ്ക്ക് അദ്ദേഹം തുടക്കമിട്ടു.

മൊറാർജി കുടുംബത്തോടൊപ്പം ജോലി ചെയ്യുന്ന കാലത്തും കുട്ടിക്കാലവിനോദമായിരുന്ന കാർട്ടൂൺ വര ശങ്കർ തുടർന്നിരുന്നു. പിന്നീട് അതൊരു ആവേശമായി വളർന്നു. ഇക്കാലത്ത് സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായും ഇഴുകിച്ചേർന്നു. ബോംബെയിലെ പെഡ്ഡാർ റോഡിൽ ശങ്കർ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിൽ നിന്നാണ് കോൺഗ്രസ് ബുള്ളറ്റിൻ രഹസ്യമായി പ്രിന്റു ചെയ്തിരുന്നത്. രാഷ്ട്രീയ സാഹചര്യത്തെയും നേതാക്കളെയും കളിയാക്കി കാർട്ടൂൺ വരയ്ക്കുന്നതിൽ ശങ്കർ സന്തോഷം കണ്ടെത്തി. 'ദി ബോംബെ ക്രോണിക്ക്ൾ'.'ദി ഫ്രീ പ്രസ് ജേർണൽ' തുടങ്ങിയ ബോംബെ പത്രങ്ങളിൽ ഇത്തരം കാർട്ടൂണുകൾ വരച്ചു.

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനെ ആസ്പദമാക്കി വരച്ച കാർട്ടൂൺ പ്രശസ്ത ഡൽഹി പത്രമായ 'ഹിന്ദുസ്ഥാൻ ടൈംസി'ന്റെ എഡിറ്ററായിരുന്ന പോത്തൻ ജോസഫിന് വളരെയധികം ഇഷ്ടമായി. അദ്ദേഹം ഒരു സ്റ്റാഫ് കാർട്ടൂണിസ്റ്റായി 'ഹിന്ദുസ്ഥാൻ ടൈംസി'ലേയ്ക്ക് ക്ഷണിച്ചു. സ്വികരിച്ച് അദ്ദേഹം ഡൽഹിയിലെത്തി.

രാഷ്ട്രീയ നേതാക്കളെയും ദേശീയ പ്രശ്നങ്ങളെയും പ്രമേയമാക്കിയുള്ള അദ്ദേഹത്തിന്റെ കാർട്ടൂണുകൾ വർത്തമാന പത്രങ്ങളെയും പൊതുജനങ്ങളെയും ഏറെ ആകർഷിച്ചിരുന്നു. ഇന്ത്യൻ പത്രപ്രവർത്തനരംഗത്ത് രാഷ്ട്രീയ ഹാസ്യ ചിത്രരചനയ്ക്കു ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് അതിന് തുടക്കം കുറിച്ചത് മലയാളിയായ ശങ്കറായിരുന്നു. അക്കാരണത്താൽ തന്നെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളുടെ കുലപതി (പിതാവ്) എന്നാണ് ശങ്കർ അറിയപ്പെടുന്നത്.

വിദേശരാജ്യങ്ങളിൽ പോയി കലയെക്കുറിച്ചും കാർട്ടൂണിനെക്കുറിച്ചും പഠിച്ചു. നീണ്ട പതിനാല് വർഷം 'ഹിന്ദുസ്ഥാൻ ടൈംസി'ൽ ജോലി ചെയ്ത ശേഷം ശങ്കർ വ്യവസായ പ്രമുഖനായ രാമകൃഷ്ണ ഡാൽമിയയോടൊന്നിച്ച് 'ദി ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ എന്നൊരു ദിനപത്രം തുടങ്ങി. എന്നാൽ പതിനൊന്ന് മാസങ്ങൾക്കുശേഷം അതിൽനിന്ന് പിന്മാറി. തുടർന്ന് 'ശങ്കേഴ്സ് വീക്കിലി' തുടങ്ങി. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവായിരുന്നു ആദ്യത്തെ ലക്കം പുറത്തിറക്കിയത്.പ്രകാശന വേളയിൽ നെഹ്‌റു പറഞ്ഞ വാചകം പ്രശസ്തമാണ്. 'ഡോണ്ട് സ്പെയർ മീ ശങ്കർ'. (Don't spare me Shankar). എന്നെ വെറുതേ വിടരുത്, ശങ്കർ എന്നാണ് '

നിശിത വിമർശനങ്ങൾ കാർട്ടൂണുകളിലൂടെ തൊടുത്തു വിടുമ്പോഴും കുട്ടികളെ അദ്ദേഹം മറന്നില്ല. നെഹ്‌റുവിനെപ്പോലെ ശങ്കറിനും കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. 1949-ൽ ശങ്കർ തുടങ്ങിയ ചിത്രരചനാ മത്സരം പിന്നീട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഒന്നായിമാറി. കുട്ടികളുടെ പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കാനായി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് (സിബിടി) കുട്ടികൾക്കുവേണ്ടി നിരവധി പുസ്തകങ്ങൾ പുറത്തിറക്കി. കുട്ടികളുടെ കൂട്ട്കാരനായ അദ്ദേഹത്തിന്റെ ജന്മദിനം മിഴി ഗ്രന്ഥശാല മിഴി കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രമുഖ കാർട്ടൂണിസ്റ്റും കേരളാ കാർട്ടൂൺ അക്കാഡമി നിർവ്വാഹക സമിതി അംഗവുമായ സജീവ് ശൂരനാട് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എം.സുൽഫിഖാൻ റാവുത്തർ, അർത്തിയിൽ അൻസാരി, നിസാമുദ്ദീൻ, ടി.എസ് നൗഷാദ്, റിസാദ് ഷോളയാർ, ശക്തികുമാർ പാലമൂട്ടിൽ, എസ്.ഷാനു, മിഴി കുട്ടി കൂട്ടം ബാലവേദി കൂട്ട് കാരായ ഹർഷ ഫാത്തിമ, മനു ചിത്ത, അഹ്‌സൻ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

15 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് കാർട്ടൂൺ രചന മത്സരത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 15നു 5 മണിക്ക് മുമ്പായി രചനകൾ ഗ്രന്ഥശാല ഭാരവാഹികൾക്ക് കൈമാറണം. മത്സര വിഷയം ' ആൾകൂട്ടവും കോവിഡും'...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP