Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ്​ ഫീൽഡ്​ ഡ്യൂട്ടിക്ക്​ 50 വയസ്​ കഴിഞ്ഞ പൊലീസുകാരെ നിയോഗിക്കരുതെന്ന്​ ഡി.ജി.പി; ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും ഫീൽഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്നും ലോക്​നാഥ്​ ബെഹ്​റയുടെ ഉത്തരവ്

കോവിഡ്​ ഫീൽഡ്​ ഡ്യൂട്ടിക്ക്​ 50 വയസ്​ കഴിഞ്ഞ പൊലീസുകാരെ നിയോഗിക്കരുതെന്ന്​ ഡി.ജി.പി; ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും ഫീൽഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്നും ലോക്​നാഥ്​ ബെഹ്​റയുടെ ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ്​ ഫീൽഡ്​ ഡ്യൂട്ടിക്ക്​ 50 വയസ്​ കഴിഞ്ഞ പൊലീസുകാരെ നിയോഗിക്കരുതെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയുടെ ഉത്തരവ്​. ആരോഗ്യപ്രശ്​നങ്ങളുണ്ടെങ്കിൽ 50 വയസിൽ താഴെയുള്ളവരാണെങ്കിലും പൊലീസുകാരെ ഫീൽഡ്​ ഡ്യൂട്ടിക്ക്​ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്​. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് എസ്ഐ മരിച്ചതിനെ തുടർന്നാണ് പുതിയ ഉത്തരവ്. കോവിഡ്​ സ്ഥിരീകരിക്കുന്ന ​പൊലീസുകാർക്ക്​ മികച്ച ചികിൽസ ലഭ്യമാക്കുമെന്നും ബെഹ്റ പറഞ്ഞു.

ചികിൽസയിൽ കഴിയുന്ന പൊലീസുകാരുടെ വിവരങ്ങൾ അന്വേഷിക്കാൻ ഒരു ഓഫീസറെ നിയോഗിക്കുമെന്നും ഡി.ജി.പി അറിയിച്ചു. പൊലീസുകാരെ വെബിനാറുകളിലൂടേയും വയർലെസ്സ്​ സന്ദേശങ്ങളിലൂടെയും നിരന്തരമായി ഡി.സി.പിമാരുടെ നേതൃത്വത്തിൽ ബോധവൽക്കരിക്കുമെന്നും ഡി.ജി.പി വ്യക്​തമാക്കി. പൊലീസുകാരും അവരുടെ കുടുംബങ്ങളും കോവിഡ്​ പ്രോ​ട്ടോകോൾ കർശനമായി പാലിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു. സംസ്ഥാനത്ത്​ ഇന്ന്​ കോവിഡ്​ ബാധിച്ച്​ എസ്​.ഐ മരിച്ചിരുന്നു. ഇടുക്കി സ്​പെഷ്യൽ ബ്രാഞ്ച്​ എസ്​.ഐ അജിതൻ (55) ആണ്​ മരിച്ചത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഒരു പൊലീസുദ്യോഗസ്ഥർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​.

അതിനിടെ, തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. റി​സ​പ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.  അണുനശീകരണത്തിന് ശേഷം ആസ്ഥാനം തുറക്കും. അവധി ആയതിനാൽ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP