Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് ട്രംപ്

ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് ട്രംപ്

പി പി ചെറിയാന്

വാഷിങ്ടൺ: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ജൂലൈ 29 ബുധനാഴ്ച വൈറ്റ് ഹൗസിന് പുറത്തു മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ് അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ടിക് ടോക്ക് വിഷയത്തിൽ ആലോചനയിലാണ്. ഉടൻ അതിലൊരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്സാസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ.

ടിക് ടോക്ക് വിഷയത്തിൽ ഫോറിൻ ഇൻവെസ്റ്റ്മെന്റ് വിഭാഗം അന്വേഷണം നടത്തി വരികയാണ്. തീരുമാനം അതിന് ശേഷം അറിയിക്കുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ ന്യൂക്കിൻ പറഞ്ഞു.

അമേരിക്കയിൽ ടിക് ടോക്ക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്. രാജ്യത്ത് പൂർണ്ണമായി ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

ഇന്ത്യ-ചൈന സൈനിക സംഘർഷത്തിനു പിന്നാലെ ഇന്ത്യയിൽ ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിച്ചത് വാർത്തയായിരുന്നു. ഇന്ത്യയിൽ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വർഷം ആദ്യപാദത്തിൽ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP