Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂറ്റൻ ക്രെയിൻ തകർന്ന് വീണത് ജോലിക്കാരുടെ മുകളിലേക്ക്; പത്തു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; വീഡിയോ കാണാം

കൂറ്റൻ ക്രെയിൻ തകർന്ന് വീണത് ജോലിക്കാരുടെ മുകളിലേക്ക്; പത്തു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: വിശാഖപട്ടണം കപ്പൽശാലയിൽ കൂറ്റൻ ക്രെയിൻ തകർന്നുവീണ് പത്തു പേർ മരിച്ചു. ജോലിക്കാർ ക്രെയിൻ പരിശോധിക്കുന്നതിനിടെയാണ് അപകടം. പുറത്തെടുത്ത മൃതദേഹങ്ങൾ ഛിന്നഭിന്നമായ അവസ്ഥയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. 

കപ്പൽ നിർമ്മാണ സാമഗ്രികൾ നീക്കുന്നതിനുള്ള കൂറ്റൻ ക്രെയിൻ ജോലിക്കാർക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. വൻ ശബ്ദത്തോടെയാണ് ക്രെയിൻ മറിഞ്ഞുവീണത്. ഇരുപതു ജോലിക്കാർ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലർ ഓടി മാറി. ക്രെയിനിന് അടിയിൽപെട്ടവരാണ് അപകടത്തിനിരയായത്. നിരവധി പേർക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP