Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിക്കാഗോ ഡെപ്യൂട്ടി ചീഫ് ഡിയോൻ ബോയ്ഡ് ആത്മഹത്യ ചെയ്തു

ഷിക്കാഗോ ഡെപ്യൂട്ടി ചീഫ് ഡിയോൻ ബോയ്ഡ് ആത്മഹത്യ ചെയ്തു

പി.പി. ചെറിയാൻ

ഷിക്കാഗോ: ഷിക്കാഗോ പൊലീസ് ഡപ്യൂട്ടി ചീഫ് ഡിയോൻ ബോയ്ഡിനെ ചൊവ്വാഴ്ച രാവിലെ വെസ്റ്റ് സൈഡ് ഹൊമാൻ സ്‌ക്വയർ ഫെസിലിറ്റിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷിക്കാഗോ പൊലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ ആണ് മരണ വിവരം വെളിപ്പെടുത്തിയത്. ബോയ്ഡ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 15 നാണ ബോയ്ഡ് ഡെപ്യൂട്ടി ചീഫ് ഓഫ് ക്രിമിനൽ നെറ്റ്‌വർക്ക് ചുമതലയേറ്റത്. ഷിക്കാഗോ പൊലീസ് ഡിപ്പാർട്ട്മെന്റിൽ സർവീസിലിരിക്കെ ആത്മഹത്യ ചെയ്ത ഉയർന്ന റാങ്കിലുള്ള ആദ്യ ഓഫീസറാണ് ബോയ്ഡ്. സഹപ്രവർത്തകന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷിക്കാഗോ പൊലീസ് ചീഫ് പറഞ്ഞു.

ഷിക്കാഗോ പൊലീസ് ചീഫായി ചുമതലയേറ്റപ്പോൾ തനിക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകിയത് ബോയ്ഡായിരുന്നു വെന്നു ഡേവിഡ് ബ്രൗൺ പറഞ്ഞു. മുപ്പതു വർഷത്തെ സർവീസുണ്ടായിരുന്ന ബോയ്ഡിന്റെ മരണത്തിൽ ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് അനുശോചനം അറിയിച്ചു. തന്നെ ഏല്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ നിർവഹിച്ചിരുന്ന വ്യക്തിയായിരുന്നു ബോയ്ഡ് എന്നും മേയർ പറഞ്ഞു.

ഷിക്കാഗോ പൊലീസ് ഡിപ്പാർട്ട്മെന്റിന് വർഷങ്ങളായി തലവേദന സൃഷ്ടിക്കുന്നതാണ് ഓഫീസർമാരുടെ ആത്മഹത്യ. 2017 ൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടനുസരിച്ചു ഷിക്കാഗോയിലെ പൊലീസ് ഓഫീസർമാരിൽ ആത്മഹത്യ പ്രവണത ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണെന്ന് ചൂണ്ടികാണിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP