Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് സിപിഎം നിയമസഹായം നൽകുന്നു; ഇതിന് വേണ്ടി സിപിഎം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നു; സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കേരള പൊലീസിന്റെ തീരുമാനം ദുരൂഹം; കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ബിജെപിക്ക് വേണ്ടെന്നും കെ.സുരേന്ദ്രൻ

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് സിപിഎം നിയമസഹായം നൽകുന്നു; ഇതിന് വേണ്ടി സിപിഎം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നു; സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കേരള പൊലീസിന്റെ തീരുമാനം ദുരൂഹം; കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ബിജെപിക്ക് വേണ്ടെന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് സിപിഎം നിയമസഹായം നൽകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിനുവേണ്ടി സിപിഎം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

യു.എ.പി.എ കേസ് നിലനിൽക്കില്ലെന്നാണ് പ്രതികളുടെ സിപിഎം ബന്ധമുള്ള അഭിഭാഷകർ വാദിക്കുന്നത്. കേരള പൊലീസിന്റെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം ദുരൂഹമാണ്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്. കോടിയേരി ബാലകൃഷ്ണൻ ആർഎസ്എസ്- കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കോടിയേരിക്ക് എന്ത് ധാർമ്മികതയാണുള്ളത്? ദുബായിൽ കോടിയേരിയുടെ മകൻ അറബിക്ക് കൊടുക്കാനുള്ള 13 കോടിയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയത് ആരാണ്? എങ്ങനെയാണ് മകന്റെ പേരിൽ മഹാരാഷ്ട്രയിലുള്ള ഡി.എൻ.എ കേസ് ഒതുക്കിയത്. ഇരയായ സ്ത്രീ ആവശ്യപ്പെട്ട അഞ്ചുകോടി രൂപ കൊടുത്തോ എന്നതിന് അദ്ദേഹം മറുപടി പറയണം.

രാഷ്ട്രീയ ധാർമ്മികതയും സദാചാരവും പ്രസംഗിക്കാൻ ഒരു സിപിഎം നേതാവിനും യോഗ്യതയില്ല. കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ഞങ്ങൾക്ക് വേണ്ട. രമേശ് ചെന്നിത്തലയുടെ വിജിലൻസ് കേസുകൾ അട്ടിമറിച്ചത് സിപിഎമ്മിന്റെ സർക്കാരാണ്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ എല്ലാ കാലത്തും സംരക്ഷിക്കുന്നത് സിപിഎം നേതൃത്വമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP