Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയം സൂപ്പർ ബൈക്കുകളോട് മാത്രം; ഇഷ്ടം തോന്നുന്നവ ഉടൻ തന്നെയങ്ങ് 'എടുക്കും'; ആലപ്പുഴയിൽ നാലം​ഗ മോഷണ സംഘം പിടിയിലായത് വാഹനപരിശോധനക്കിടെ

പ്രണയം സൂപ്പർ ബൈക്കുകളോട് മാത്രം; ഇഷ്ടം തോന്നുന്നവ ഉടൻ തന്നെയങ്ങ് 'എടുക്കും'; ആലപ്പുഴയിൽ നാലം​ഗ മോഷണ സംഘം പിടിയിലായത് വാഹനപരിശോധനക്കിടെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: വാഹനപരിശോധനക്കിടെ നിർത്താതെ പോകാൻ ശ്രമിച്ച യുവാക്കളെ തടഞ്ഞ് നിർത്തി പരിശോധിച്ചതോടെ പുറത്ത് വന്നത് ഹൈക്ലാസ് ബൈക്ക് മോഷണ പരമ്പരയുടെ കഥ. ആലപ്പുഴ നോർത്ത് പൊലീസാണ് സൂപ്പർ ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന നാലം​ഗ സംഘത്തെ പിടികൂടിയത്. മുരുകൻവെളി കാക്കാലംപറമ്പിൽ അഖിൽ (18), അവലൂക്കുന്ന് പുത്തൻപുരയ്ക്കൽ അജയ് (25), ആര്യാട് മുബാറക് മൻസിൽ മുബാറക് മുനീർ (19), എരുവ കുറ്റിത്തറ കിഴക്കേതിൽ സഹീർഖാൻ (19) എന്നിവരാണ് പിടിയിലായത്.

ആദ്യം പൊലീസിന്റെ പിടിയിലായത് അഖിലും അജയുമാണ്. കൈചൂണ്ടി ജങ്ഷനിൽ പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. മോഷണവണ്ടിയുമായിവന്ന അഖിൽ, അജയ് എന്നിവർ പൊലീസിനെക്കണ്ടപ്പോൾ വണ്ടിനിർത്താതെ പോകാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് തടഞ്ഞ് വിശദമായി വാഹനം പരിശോധിച്ചു. പരിശോധിച്ചപ്പോൾ വാഹനനമ്പർ വേറെ വണ്ടിയുടെതാണെന്ന് മനസിലായി. തുടർന്ന് യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൂടുതൽ ചോദ്യംചെയ്തപ്പോൾ വണ്ടാനംമെഡിക്കൽ കോളേജിൽ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. മറ്റു രണ്ടുപേരുംകൂടി സംഘത്തിലുണ്ട് എന്നും സമ്മതിച്ചു.

തുടർന്നുനടത്തിയ അന്വേഷണത്തിൽ രണ്ടു യുവാക്കൾകൂടി പിടിയിലാകുകയും ഇവരുടെ വീടുകളിൽനിന്ന് മോഷ്ടിച്ച രണ്ടു ഡ്യൂക്ക് ബൈക്ക് കണ്ടെത്തുകയും ചെയ്തു. കൂടുതൽ വാഹന മോഷണക്കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ ഓഫ് പൊലീസ് വിനോദിന്റെ നിർദ്ദേശാനുസരണം എസ്‌ഐ. ടോൾസൺ പി.ജോസഫ്, സി.പി.ഒമാരായ എൻ.എസ്.വിഷ്ണു, ബിനുമോൻ, ലാലു അലക്സ് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP