Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്. ക്യൂ. ആർ ഇല്യാസ് - ഫാഷിസ്റ്റ് ഭരണ കൂടത്തിന്റെ കൊറോണാ കാലത്തെ മറ്റൊരു ഇര: ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ജിദ്ദ: വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റും ആക്ടിവിസ്റ്റുമായ എസ്.ക്യൂ.ആർ. ഇല്യാസിനെതിരെ വ്യാജ കേസെടുത്ത നടപടി കോവിഡ് കാലം പോലും സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കാനുള്ള അവസരമാക്കുന്നതിന്റെ തെളിവാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ആരോപിച്ചു.

ഇന്ത്യ മഹാരാജ്യത്ത് മനുഷ്യർ കോവിഡ് ബാധിച്ചു കാര്യമായ ചികിത്സയോ ശുശ്രൂഷയോ ലഭിക്കാതെ മരിച്ചു വീഴുമ്പോഴും ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം തങ്ങളുടെ നാഗ്പൂർ അജണ്ട നടപ്പിലാക്കാൻ മുസ്ലിം നേതൃത്വത്തെയും ആക്ടിവിസ്റ്റുകളെയും കള്ളക്കേസുകളും രാജ്യദ്രോഹ കേസുകളും ചാർത്തി തുറുങ്കിലടക്കുകയും സംഘപരിവാറിനെ എതിർക്കുന്ന സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണെന്നും യോഗം കുറ്റപ്പെടുത്തി. ഒരു പ്രസംഗത്തിന്റെ പേരിൽ വ്യാജമായി കെട്ടിച്ചമച്ച കേസുമായാണ് എസ്.ക്യു.ആർ.ഇല്യാസിയെ തുറുങ്കിലടക്കലടക്കാൻ ഭരണകൂടവും പൊലീസും മനുഷ്യത്വ രഹിതമായ നടപടികളുമായി നീങ്ങുന്നത്. അതേ സമയം രാജ്യത്ത് കലാപങ്ങളിലൂടെ കൂട്ടക്കൊലകൾ നടത്തുകയും പരസ്യമായി കലാപാഹ്വാനം തുടർച്ചയായി നടത്തുകയും കൂട്ടക്കൊലകൾക്കും കൊള്ളക്കും കൊള്ളിവെപ്പിനും നേതൃത്വം നൽകുകയും ചെയ്യുന്ന ഹിന്ദുത്വ സവർണ്ണ ഭീകരന്മാരെ പുണ്യവാന്മാരായി വാഴിക്കുന്ന കാഴ്ചകൾക്കാണ് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഏതെങ്കിലും സംസ്ഥാനത്തെ ഭരണം നിലനിർത്താൻ പോലും കഴിയാത്ത കോൺഗ്രസോ ന്യൂനപക്ഷ ദളിത് ആദിവാസി വിഭാഗങ്ങളുടെ മൊത്തംക്കുത്തകയും സംരക്ഷണവും അവകാശപ്പെട്ട് വോട്ടു വാങ്ങി നിയമസഭകളിലും ലോക്‌സഭയിലും കയറിക്കൂടി സംഘപരിവാറിന്റെ ഒളിയജണ്ടകളെ യാതൊരു തത്വദീക്ഷയുമില്ലാതെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മറ്റു പാർട്ടികളോ രാജ്യം നേരിടുന്ന വർഗ്ഗീയ വെല്ലുവിളികളെ ഗൗരവമായി എതിർക്കാൻ രംഗത്ത് വരുന്നില്ലെന്നുള്ളത് ആശങ്കാജനകമാണ്.

സംഘപരിവാർ അവരുടെ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാനും പൗരത്വ നിഷേധം നടപ്പിലാക്കാനും കോവിഡ്കാലം പ്രത്യേകമായി തെരഞ്ഞെടുത്തത് ചെറുതായുള്ള പ്രതിഷേധങ്ങളെ പോലും രാജ്യദ്രോഹക്കുറ്റമാക്കാനുള്ള ഗൂഢ തന്ത്രമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്.ക്യു.ആർ. ഇല്ല്യാസ്, ക്യാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം.എസ്. സാജിദ് എന്നിവർക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകൾക്കെതിരെ നീതിക്കായുള്ള പോരാട്ടത്തിന് ഇന്ത്യൻ സോഷ്യൽ ഫോറം സർവ്വ പിന്തുണയും പ്രഖ്യാപിച്ചു.

ഓൺലൈൻ സൂം പ്രതിഷേധ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല, ജനറൽ സെക്രട്ടറി അലി കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, മുജാഹിദ് പാഷ ബാംഗ്ലൂർ, സയ്യിദ് കലന്ദർ മംഗളൂരു. റഫീഖ് മംഗളൂരു, അൽ അമാൻ നാഗർ കോവിൽ, നാസർ ഖാൻ, ഹനീഫ കിഴിശ്ശേരി, ബീരാൻകുട്ടി കോയിസ്സൻ, ഫൈസൽ മമ്പാട്, ഹംസ കരുളായി, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP