Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു; മരിച്ച നിലയിൽ കണ്ടെത്തിയത് പുലർച്ചെ വീട്ടിൽ; കരൾ സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നെന്ന് ബന്ധുക്കൾ; വിട പറഞ്ഞത് കേരളം മുഴുവൻ ഏറ്റുപാടിയ 'കൈതോല പായവരിച്ച്' എന്ന നാടൻ പാട്ടിന്റെ രചയിതാവ്; നല്ല ഗായകനും കഥാപ്രാസംഗികനായും മിമിക്രി കലാകാരനായും തിളങ്ങിയ വ്യക്തിത്വം; 600ലേറെ പാട്ടുകൾ എഴുതിയ കലാകാരൻ യാത്രയായത് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ

നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു; മരിച്ച നിലയിൽ കണ്ടെത്തിയത് പുലർച്ചെ വീട്ടിൽ; കരൾ സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നെന്ന് ബന്ധുക്കൾ; വിട പറഞ്ഞത് കേരളം മുഴുവൻ ഏറ്റുപാടിയ 'കൈതോല പായവരിച്ച്' എന്ന നാടൻ പാട്ടിന്റെ രചയിതാവ്; നല്ല ഗായകനും കഥാപ്രാസംഗികനായും മിമിക്രി കലാകാരനായും തിളങ്ങിയ വ്യക്തിത്വം; 600ലേറെ പാട്ടുകൾ എഴുതിയ കലാകാരൻ യാത്രയായത് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ

ജാസിം മൊയ്തീൻ

മലപ്പുറം: പ്രശസ്ത നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ഇന്ന് രാവിലെ ചങ്ങരംകുളത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൈതോലപായ വിരിച്ച് എന്ന നാടൻ പാട്ടിന്റെ രചയിതാവാണ് ജിതേഷ് കക്കിടിപ്പുറം.

വളരെ നാളുകൾക്ക് മുമ്പ് താൻ എഴുതിയ ഈ പാട്ട് മറ്റു പലരുടെയും പേരിൽ കലോത്സവങ്ങളിലടക്കം അവതരിപ്പിക്കുന്നതിനെ കുറിച്ച് അടുത്ത കാലത്തായി അദ്ദേഹം ഒരു ടെലിവിഷൻ പരിപാടിയിലൂടെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജിതേഷിനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും മലയാളികൾക്കിടയിൽ കൂടുതൽ പ്രശസ്തമാക്കിയത്. വളരെ കാലമായി പ്രചാരത്തിലുള്ള കൈതോല പായ വിരിച്ച് എന്ന് തുടങ്ങുന്ന പാട്ട് നിരവധിയാളുകൾ പല വേദികളിൽ പല രൂപത്തിൽ അവതരിപ്പിച്ചിരുന്നെങ്കിലും വളരെ ചുരുക്കം ആളുകൾക്ക് മാത്രമെ അത് ജിതേഷിന്റെ സൃഷ്ടിയാണെന്ന് അറിയമുമായിരുന്നൊള്ളൂ.

തന്റെ രചനകൾ മറ്റുള്ളവരുടെ പേരിൽ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്നതിന് മാർക്കിടേണ്ട ഗതികേടിനെ കുറിച്ചും അടുത്ത കാലത്തായി അദ്ദേഹം ടെലിവിഷൻ പരിപാടിയിലൂടെ പറഞ്ഞിരുന്നു. ഇതോടെയാണ് ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരനെ മലയാളികൾ തിരിച്ചറിയുന്നുതും അംഗീകാരം നൽകുന്നതും. ഈ കോവിഡ് കാലത്തും ലോക്ഡൗൺ നാളുകളിലെ വിരസത മാറ്റാനെന്ന പേരിൽ വിവിധ സംഘടനകൾക്ക് വേണ്ടി സോഷ്യൽ മീഡിയകൾ വഴി നിരവധി പാട്ടുകാൾ ജിതേഷ് പാടിയിരുന്നു.

പൊന്നാനി കോഴിപറമ്പിൽ തറവാട്ടിൽ നെടുംപറമ്പിൽ താമിയുടെയും മാളുക്കുട്ടിയുടെയും മകനായിട്ടാണ് ജിതേഷ് ജനിച്ചത്. കക്കിടിപ്പുറം എൽപി സ്‌കൂളിലും, കുമരനെല്ലൂർ ഹൈസ്‌കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യംകെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ച കലാകാരനായിരുന്നു. കൈതോല പായവിരിച്ച്, പാലോം പാലോം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ. (നാടകം- ദിവ്യബലി) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം അറുനൂറിലധികം നാടൻ പാട്ടുകൾ ജിതേഷിന്റേതായിട്ടുണ്ട്.

നാടൻ പാട്ടുകൾക്ക് പുറമെ നാടക രംഗത്തും ജിതേഷ് സജീവമായിരുന്നു. തൃശൂർ ജനനി കമ്മ്യൂണിക്കേഷൻസിന് വേണ്ടി കഥ പറയുന്ന താളിയോലകൾ എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിർവഹിക്കുകയും ചെയ്തിരുന്നു. സംസ്ഥാന കേരളോൽസവ മൽസരവേദികളിൽ നല്ല നടൻ, നല്ല എഴുത്തുകാരൻ, നല്ല കഥാപ്രാസംഗികൻ, മിമിക്രിക്കാരൻ എന്ന നിലകളിലും ജിതേഷ് ഒന്നാമനായിരുന്നു. നെടുമുടി വേണുവും, സുധീർ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച ആദി സംവിധാനം ചെയ്ത 'പന്ത്' എന്ന സിനിമയ്ക്കുവേണ്ടിയും ജിതേഷ് പാട്ടെഴുതിയിട്ടുണ്ട്.

ഇതേ സിനിമയിൽ താൻ എഴുതിയ പാട്ട് പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ജിതേഷ് കക്കിടിപ്പുറം. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്നായിരിക്കും സംസ്‌കാര നടപടികൾ തീരുമാനിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP