Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫൊക്കാനയുടെ കൺവൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാറ്റിവെച്ചു; അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയുടെ തീരുമാനം കോവിഡ് പശ്ചാത്തലത്തിൽ; അടുത്ത വർഷം ജൂലൈയിൽ നടത്തുന്ന തെരഞ്ഞെടുപ്പു വരെ പ്രസിഡന്റ് മാധവൻ ബി.നായരും സെക്രട്ടറി ടോമി കൊക്കാട്ടും തുടരും; സംഘടനയ്ക്ക് സാമാന്തര പ്രവർത്തനം നടത്തിയതിന് ഒരു ഭാരവാഹിയെ ഫൊക്കാന നാഷണൽ കമ്മിറ്റി സസ്‌പെൻഡ് ചെയ്തു; തെറ്റായ പ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

ഫൊക്കാനയുടെ കൺവൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാറ്റിവെച്ചു; അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയുടെ തീരുമാനം കോവിഡ് പശ്ചാത്തലത്തിൽ; അടുത്ത വർഷം ജൂലൈയിൽ നടത്തുന്ന തെരഞ്ഞെടുപ്പു വരെ പ്രസിഡന്റ് മാധവൻ ബി.നായരും സെക്രട്ടറി ടോമി കൊക്കാട്ടും തുടരും; സംഘടനയ്ക്ക് സാമാന്തര പ്രവർത്തനം നടത്തിയതിന് ഒരു ഭാരവാഹിയെ ഫൊക്കാന നാഷണൽ കമ്മിറ്റി സസ്‌പെൻഡ് ചെയ്തു; തെറ്റായ പ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കൺവൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ വർഷമില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 ജൂലൈ 21 ന് നടത്തുവാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. അതുവരെ നിലവിലെ പ്രസിഡന്റ് മാധവൻ ബി.നായരുടെയും സെക്രട്ടറി ടോമി കൊക്കാട്ടിന്റെയും ഭാരവാഹിത്വ കാലാവധി അതുവരെ നീട്ടുവാനും ഫൊക്കാന നാഷണൽ കമ്മിറ്റി തീരുമാനിച്ചു.

അമേരിക്കയിൽ കോവി ഡ് - 19 വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പ്രവാസികൾ കൂടി ഉൾപ്പെടുന്ന സമൂഹം ഒട്ടേറെ ജീവിത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിൽ ഫൊക്കാന കൺവൻഷൻ പോലുള്ള ആഘോഷങ്ങളും തെരഞ്ഞെടുപ്പ് മത്സരങ്ങളും നടത്തുന്നത് തികച്ചും അനൗചിത്യമായിരിക്കും. മാത്രമല്ല അമേരിക്കയിൽ കൊറോണ പ്രതിരോധ നിയന്ത്രണങ്ങളും പെരുമാറ്റചട്ടങ്ങളും നിലനിൽക്കുന്നതിനാൽ യോഗം ചേരുന്നതിനും ആഘോഷങ്ങൾക്കും വിലക്കുകൾ നിലനിൽക്കുന്നുണ്ട്. ഫൊക്കാന കൺവൻഷനിൽ കേരളത്തിൽ നിന്നും മറ്റും ക്ഷണിതാക്കളായി എത്തേണ്ടുന്ന അതിഥികൾക്ക് ഈ പശ്ചാത്തലത്തിൽ യാത്ര ചെയ്യാനും കഴിയില്ല. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് 2021 ജൂലൈ 21 ന് കൺവൻഷനും തെരഞ്ഞെടുപ്പും നടത്തുവാൻ നിശ്ചയിച്ചതെന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി അറിയിച്ചു.

അതിനിടെ കോവിഡ് കാലത്തും സംഘടനയിലെ ഒരു വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ അനൗദ്യോഗികമായി പുതിയ തെരഞ്ഞെടുപ്പു നടത്തിയെന്നും പറഞ്ഞു കൊണ്ടു രംഗത്തുവന്നിരുന്നു. ഇതിനെ സമാന്തര സംഘടനാ പ്രവർത്തനമായാണ് ഫൊക്കാന കാണുന്നത്. സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിച്ചതിനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെയും പേരിൽ സെക്രട്ടറി സജിമോനെ ഫോക്കാന നാഷണൽ കമ്മിറ്റി യോഗം ചേർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സമാന്തര സംഘടനയുണ്ടാക്കി അതിന്റെ ഭാരവാഹിത്വത്തിൽ എത്താൻ ശ്രമിച്ച ട്രസ്റ്റി ബോർഡ് ചെയർമാന് കാരണം കാണിക്കൽ നോട്ടീസും നാഷണൽ കമ്മിറ്റി നൽകി.

സംഘടനയിൽ ചിലർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട നാഷണൽ കമ്മിറ്റി കാരണക്കാരായവരോട് വിശദീകരണം ആരായാനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിഞ്ഞാൽ മാതൃ സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് നീക്കുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഫൊക്കാന തെരഞ്ഞെടുപ്പിന്റെ പേരിൽ വ്യാജപ്രചരണങ്ങൾ നടത്തി സംഘടനയെ അസ്ഥിരപ്പെടുത്താനും പൊതുജനങ്ങൾക്ക് മുന്നിൽ അവമതിപ്പ് സൃഷ്ടിക്കുവാനും തെറ്റിദ്ധാരണ പടർത്തുവാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഫൊക്കാന നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

ലോകം മുഴുവൻ കൊറോണ വൈറസ് ബാധയേറ്റ് വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് ഫൊക്കാനയും കൺവനും തെരഞ്ഞെടുപ്പും നടത്താത്തതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു. അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയും ജനജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുകയും ചെയ്യുമ്പോൾ ആഘോഷവും മത്സരങ്ങളും നടത്തുന്നത് ഔചിത്യപരമല്ല. അധിവസിക്കുന്ന രാഷ്ട്രത്തിലെ ഭരണകൂടം നിഷ്‌കർഷിക്കുന്ന കൊറോണ പെരുമാറ്റചട്ടങ്ങൾ അനുസരിക്കാൻ പ്രവാസി സമൂഹവും ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ഫൊക്കാന തെരഞ്ഞെടുപ്പും കൺവൻഷനും സാഹചര്യങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയോടെ 2021 ജൂലൈയിൽ നടത്തുവാൻ ഭരണ സമിതി യോഗം ചേർന്ന് തീരുമാനം കൈക്കൊണ്ടത്. ഇതിനായി നാമനിർദേശ പത്രികകൾ ക്ഷണിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നതിനിടയിലാണ് ചിലർ ഫൊക്കാന എന്ന പേരിൽ തന്നെ അനധികൃതമായി സമാന്തര സംഘടന രൂപീകരിക്കുന്നതായും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതായുമൊക്കെ വാർത്തകൾ പ്രചരിക്കുന്നത്.

ഫൊക്കാനയെന്ന മഹത് സംഘടനയെ കളങ്കപ്പെടുത്താനും വെട്ടി മുറിക്കാനുമുള്ള ഈ കുത്സിത നീക്കങ്ങൾ പൊതുജനങ്ങൾ തിരിച്ചറിയുകയും പ്രതിലോമ ശക്തികൾക്കെതിരെ ജാഗ്രത പുലർത്തുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു. ഏത് തരം അധികാരവും സേവന മാർഗ്ഗമായി മാത്രം കണ്ടുകൊണ്ടാണ് ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വം സംഘടനയുടെ ഭരണ നിർവഹണം നടത്തുന്നത്. ഫൊക്കാന കൺവൻഷനൊപ്പം നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വത്തെ ഭരണാധികാരം ഏല്പിക്കുന്നതുവരെ സംഘടനയുടെ ജന ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും കെട്ടുറപ്പോടെ സംഘടനയെ കാത്തു സൂക്ഷിക്കുമെന്നും മാധവൻ ബി.നായർ പ്രസ്താവനയിൽ വ്യക്താക്കി.

നേരത്തെ ഫൊക്കാന പ്രസിഡന്റായി ജോർജി വർഗീസും സെക്രട്ടറിയായി സജിമോൻ ആന്റണിയെയും തെരഞ്ഞെടുത്തതായാണ് വാർത്തകൾ വന്നിരുന്നത്. സണ്ണി മറ്റമനയാണ് ട്രഷറർ.ജോർജി വർഗീസ് നേതൃത്വം നൽകിയ ടീമിനെതിരെ സ്ഥാനാർത്ഥികളായി ആരും പത്രിക നൽകാത്തതിനാൽ എല്ലാ സ്ഥാനാർത്ഥികളെയും വിജയികളായി പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മിഷൻ തീരുമാനിക്കുകയായിരുന്നു വാർത്തയായിരുന്നത്. ഈ തെരഞ്ഞെടുപ്പിനെയാണ് ഫൊക്കാന ദേശീയ കമ്മിറ്റി തള്ളിക്കലളയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP