Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അൻപത് മാസമായി പ്രിൻസിപ്പൽ സെക്രട്ടറിയായി നിഴൽ പോലെ കൂടെ ഉണ്ടായിരുന്നിട്ടും ശിവശങ്കരന് സ്വർണ്ണക്കള്ളക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ? മുഖ്യമന്ത്രിയുടെ മൂക്കിന് താഴെക്കൂടി സ്വർണ്ണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജൻസികൾ അറിയാതിരുന്നതാണോ അതോ അവരുടെ വായ് മൂടിക്കെട്ടിയതോ? മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി വീണ്ടും രമേശ് ചെന്നിത്തല

അൻപത് മാസമായി പ്രിൻസിപ്പൽ സെക്രട്ടറിയായി നിഴൽ പോലെ കൂടെ ഉണ്ടായിരുന്നിട്ടും ശിവശങ്കരന് സ്വർണ്ണക്കള്ളക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ? മുഖ്യമന്ത്രിയുടെ മൂക്കിന് താഴെക്കൂടി സ്വർണ്ണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജൻസികൾ അറിയാതിരുന്നതാണോ അതോ അവരുടെ വായ് മൂടിക്കെട്ടിയതോ? മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി വീണ്ടും രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും പത്ത് ചോദ്യങ്ങൾ ഉന്നയിച്ചു. കഴിഞ്ഞ മാസം ചോദിച്ച പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. സ്വർണ്ണ കടത്തിൽ പ്രതിപക്ഷ പ്രത്യാക്രമണം തുടരുമെന്നതിന്റെ സൂചനയാണ് ഈ ഇടപെടൽ. ചെന്നിത്തലയ്ക്ക് ആർഎസ്എസ് സ്വഭാവമാണെന്ന വിമർശനം സിപിഎം ഉയർത്തിയിരുന്നു. ഈ ഘട്ടത്തിലും സ്വർണ്ണ കടത്ത് ചർച്ചയാക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.

ഇപ്പോഴത്തെ ചോദ്യങ്ങൾ ഇവയാണ്.

1. അൻപത് മാസമായി പ്രിൻസിപ്പൽ സെക്രട്ടറിയായി നിഴൽ പോലെ കൂടെ ഉണ്ടായിരുന്നിട്ടും എം.ശിവശങ്കരന് സ്വർണ്ണക്കള്ളക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ?

2. സ്വന്തം ഓഫീസിൽ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ?

3. സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി വിദേശ കോൺസുലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്നതും മുഖ്യമന്ത്രി അറിഞ്ഞില്ലേ?

4. ശിവശങ്കരന്റെ നേതൃത്വത്തിൽ നടപ്പാക്കിയ കോടികളുടെ കൺസൾട്ടൻസി ഏർപ്പാടുകളും സ്പിങ്ളർ കരാർ പോലുള്ള അന്താരാഷ്ട്ര ഏർപ്പാടുകളും ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും മുഖ്യമന്ത്രി എന്തിനാണ് അവയെയൊക്കെ ന്യായീകരിക്കാൻ തയ്യാറായത്?

5. ഇടതു സർക്കാരിന് കീഴിൽ നടന്ന കൺസൾട്ടൻസി തട്ടിപ്പുകളും പിൻവാതിൽ നിയമനങ്ങളും ഉൾപ്പടെയുള്ള അഴിമതികളെക്കുറിച്ച് ഒരു സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തു കൊണ്ട്?

6. വിദേശ കോൺസുലേറ്റ് മറയാക്കി നിർബാധം മുഖ്യമന്ത്രിയുടെ മൂക്കിന് താഴെക്കൂടി സ്വർണ്ണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജൻസികൾ അറിയാതിരുന്നതാണോ, അതോ അവരുടെ വായ് മൂടിക്കെട്ടിയതോ?

7. കോൺസുലേറ്റ് വഴി സ്വർണം കടത്തുന്നുവെന്ന് ഇന്റലിജൻസുകാർ റിപ്പോർട്ട് ചെയ്തിരുന്നോ?

8. വിദേശ കുത്തകകൾക്ക് ലക്കും ലഗാനുമില്ലാതെ കൺസൾട്ടൻസി നൽകുന്നതുൾപ്പടെ സംസ്ഥാനത്തെ ഇടതു സർക്കാർ സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വൻതോതിൽ വ്യതിചലിച്ചതിനെപ്പറ്റി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഞാൻ നല്കിയ കത്തിന് മറുപടി നൽകുന്നതിൽ നിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയെ തടഞ്ഞത് എന്തിന്?

9. രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അത്യപൂർവ്വ സാഹചര്യമുണ്ടായിട്ടും അതിനെപ്പറ്റി ചർച്ച ചെയ്യാൻ ഇടതു മുന്നണി യോഗം ചേരുന്നതിനെ തടസ്സപ്പെടുത്തുന്നത് എന്തു കൊണ്ട്?

10. രാത്രി പകലാക്കി ഉറക്കമിളച്ചിരുന്ന് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരെ വിഢ്ഢികളാക്കി പിൻവാതിലിലൂടെ യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്തവർ സർക്കാർ സർവ്വീസിൽ ഉന്നത ഉദ്യോഗങ്ങൾ തട്ടിയെടുത്തിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാൻ പോലും തയ്യാറാവാതിരിക്കുന്നത് എന്തു കൊണ്ട്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP