Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാഗിയ സോഫിയ വിഷയവും സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കുന്നോ? ഈദ് ആശംസകൾ നേർന്നു കെസിവൈഎം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് നേർക്ക് പോലും സൈബർ ആക്രമണം; ഹാഗിയാ സോഫിയയിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാൻ പറഞ്ഞ സംസ്ഥാന കമ്മിറ്റി മാപ്പു പറയണമെന്ന് ആവശ്യം; തീവ്രഅസഹിഷ്ണുത ക്രൈസ്തവമല്ലെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കി കെസിവൈഎം ഭാരവാഹികളും

ഹാഗിയ സോഫിയ വിഷയവും സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കുന്നോ? ഈദ് ആശംസകൾ നേർന്നു കെസിവൈഎം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് നേർക്ക് പോലും സൈബർ ആക്രമണം; ഹാഗിയാ സോഫിയയിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാൻ പറഞ്ഞ സംസ്ഥാന കമ്മിറ്റി മാപ്പു പറയണമെന്ന് ആവശ്യം; തീവ്രഅസഹിഷ്ണുത ക്രൈസ്തവമല്ലെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കി കെസിവൈഎം ഭാരവാഹികളും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: അസഹിഷ്ണുത പരകോടിയിലേക്കാണോ കേരളവും? അടുത്തകാലത്തായി ഇതര മതസ്ഥന് ആശംകൾ നേർന്നാൽ പോലും അത് വലിയ അപരാധമായി കാണുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിന് വളക്കൂറാകുന്ന സാഹചര്യങ്ങളും ഉരുത്തിരിഞ്ഞു വരാറുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വിഷയങ്ങളുടെ പേരിൽ പോലും സൈബർ ലോകത്ത് വലിയ അസഹിഷ്ണുതയാണ് അരങ്ങേറുന്നത്. തുർക്കിയിലെ ഹാഗിയ സോഫിയ വിഷയം കേരളത്തിലെ ക്രൈസ്തവർക്കിടയിലാണ് പ്രശ്‌നമായി നിലകൊള്ളുന്നത്.

ഹാഗിയ സോഫിയ വിഷയത്തിൽ അനുകൂല നിലപാടുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. എർദോഗാന്റെ ഏകാധിപത്യത്തിന് പാണക്കാട് തങ്ങൾ ഓശാന പാടുന്നത് എന്തിനെന്ന ചോദ്യമായിരുന്നു ഉയർന്നിരുന്നത്. എന്നാൽ, ഇത്തരം വിഷയങ്ങളിൽ ചില തീവ്രനിലപാടുള്ള ക്രൈസ്തവ ഗ്രൂപ്പുകളും മുതലെടുപ്പുമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ വലിയ പെരുന്നാളിന് ഈദ് ആശംസകൾ നേർന്നു കൊണ്ട് കെസിവൈഎം ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിന് നേരെ പോലും സംഘടിതമായ സൈബർ ആക്രമണമാണ് നടക്കുന്നത്.

അശ്ലീലം പറഞ്ഞും തെറിവിളിച്ചു കൊണ്ടാണ് കൂട്ടത്തോടെ ചിലർ എത്തിയത്. കുറച്ചു കാലമായി കെസിവൈഎം ഇടുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് താഴെ ഇത്തരം സൈബർ ആക്രമണങ്ങൾ പതിവായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് വീണ്ടും സൈബർ ആക്രമണം നടന്നത്. ഫേക്ക് ഐഡികളിൽ നിന്നടക്കമാണ് ഇത്തരം ആക്രമണം നടക്കുന്നത്. ഇത് സംഘപരിവാർ അനുകൂല നിലപാടുള്ളവരാണെന്നാണ് കെസിവൈഎം നേതൃത്വം കുറ്റപ്പെടുത്തുന്നത്. നേതാക്കൾക്കെതിരെ മോശമായ വേയ്‌സ് ക്ലിപ്പുകളും നിരന്തരം വരുന്നുണ്ട്, കാസ മുതലായ സംഘടനകളും അവരുടെ പ്രവർത്തകരുമാണ് ഒറ്റപ്പെട്ട ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നും കെസിവൈഎം പ്രവർത്തകർ പറയുന്നു.

കഴിഞ്ഞ ദിവസം കെ സി വൈ എം നെതിരെ സംസാരിക്കുന്ന ഒരു വോയ്‌സും ഇവർ പ്രചരിപ്പിച്ചിരുന്നു, എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾക്ക് ആശംസകൾ അർപ്പിക്കുന്ന രീതി നേരത്തെ മുതൽ സംഘടനയ്ക്ക് ഉള്ളതാണ്, എന്നാൽ ഈ അടുത്ത കാലത്തായി മുസ്ലിം മതവിഭാഗത്തിന് ആശംസകളോ മറ്റോ നേർന്നാൽ ഉടൻ ആക്രമണം നടത്തുന്നത് പതിവാണ്, ഫെയ്ക്ക് ഐ ഡി കളിൽ നിന്നാണ് ഇതിൽ പലരും കമന്റുകൾ നല്കുന്നത്, ഇവിടെ ആ കൂട്ടർ സംഘപരിവാർ സമീപനം സ്വീകരിക്കുമ്പോൾ തീവ്ര മുസ്ലിം വിരുദ്ധത പ്രകടിപ്പിക്കുകയാണ്. ഹാഗിയ വിഷയത്തിലെ സാദിഖലി തങ്ങളുടെ നിലപാട് അടക്കം കമന്റ് ബോക്‌സിൽ ചർച്ചയാകുന്നുണ്ട്.

ഹാഗിയ സോഫിയ പോലുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള പ്രസ്ഥാനമാണ് കെ സി വൈ എം. അത് പോലെ കേരളത്തിലെ പൊതു സമൂഹത്തിൽ സ്വീകാര്യത ഉള്ള സംഘടന എന്ന നിലയിൽ എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെ കണ്ട് മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ് കെസിവൈഎം. ഇവിടെയാണ് മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കാൻ ചിലർ കെ സി വൈ എം നെ നിർബന്ധിക്കുന്നതെന്നം സംസ്ഥാന നേതാക്കൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിനും ആശംസ നേർന്നതിന്റെ പേരിൽ നേതാക്കൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. കെ സി വൈ എം ന്റെ പോസ്റ്ററുകളിൽ പോലും പച്ചനിറം ഉപയോഗിച്ചാൽ തന്നെ സൈബർ ആക്രമണം ഒരുക്കുകയായി.

മതേതര മൂല്യങ്ങൾക്കനുസരിച്ചുള്ള മുന്നേറ്റത്തിന് പ്രാധാന്യം നല്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാകും തുടർന്നും സംഘടനയിൽ നിന്നുണ്ടാവുകയെന്ന വ്യക്തമായ സൂചന തന്നെയാണ് വീണ്ടും ഈദ് ആശംസ നേർന്ന് കെ സി വൈ എം നല്കിയത്, സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടികൾ സ്ഥികരിച്ച് മുന്നോട്ട് പോകുമെന്ന് തന്നെ കെ സി വൈ എം പ്രവർത്തകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP