Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പേ അച്ഛനും ഹേബിയസ് കോർപ്പസ് നൽകി; ഭർത്താവിൽ നിന്ന് പിടിച്ചെടുത്ത മകളെ വീട്ടിലേക്ക് കൊണ്ടു പോയത് ഹൈക്കോടതിയിൽ എത്തിച്ച്; ജഡ്ജിക്ക് മുമ്പിൽ അച്ഛനൊപ്പം എത്തിയപ്പോൾ ശിവകാമി ആവശ്യപ്പെട്ടത് വീട്ടിലേക്ക് പോകണമെന്ന്; ഭർത്താവിന്റെ തട്ടിക്കൊണ്ട് പോകൽ പരാതിയിൽ മൊഴിയെടുക്കാനെത്തിയ പൊലീസിനോട് പറഞ്ഞതും അച്ഛനും അമ്മയും മതിയെന്ന നിലപാട്; പുത്തൻകുരിശ് തട്ടിക്കൊണ്ട് പോകലിൽ വമ്പൻ ട്വിസ്റ്റ്; ശ്രീനാഥിനെ ശിവകാമി കൈയൊഴിയുമോ?

തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പേ അച്ഛനും ഹേബിയസ് കോർപ്പസ് നൽകി; ഭർത്താവിൽ നിന്ന് പിടിച്ചെടുത്ത മകളെ വീട്ടിലേക്ക് കൊണ്ടു പോയത് ഹൈക്കോടതിയിൽ എത്തിച്ച്; ജഡ്ജിക്ക് മുമ്പിൽ അച്ഛനൊപ്പം എത്തിയപ്പോൾ ശിവകാമി ആവശ്യപ്പെട്ടത് വീട്ടിലേക്ക് പോകണമെന്ന്; ഭർത്താവിന്റെ തട്ടിക്കൊണ്ട് പോകൽ പരാതിയിൽ മൊഴിയെടുക്കാനെത്തിയ പൊലീസിനോട് പറഞ്ഞതും അച്ഛനും അമ്മയും മതിയെന്ന നിലപാട്; പുത്തൻകുരിശ് തട്ടിക്കൊണ്ട് പോകലിൽ വമ്പൻ ട്വിസ്റ്റ്; ശ്രീനാഥിനെ ശിവകാമി കൈയൊഴിയുമോ?

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: ഭാര്യയെ ഭാര്യാ പിതാവ് തട്ടിക്കൊണ്ട് പോയെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം മുറുകിയപ്പോൾ വമ്പൻ ട്വിസ്റ്റ്. ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീനാഥാണ് പൂത്തൻകുരിശ് ഐക്കകര തുരിത്തിക്കുന്നേൽ സാജുവും കൂട്ടരും ചേർന്ന് ഭാര്യ ശിവകാമിയെ തട്ടിക്കൊണ്ടുപോയതായി പുത്തൻകുരിശ് പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളത്.

ഈ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും സാജുവിനെ പിടികിട്ടിയിട്ടില്ലന്നും മകളായ ശിവകാമി വീട്ടിൽ ഉറ്റവർക്കൊപ്പം താമസിക്കുന്നതായി സ്ഥിരീകരിച്ചെന്നും പുത്തൻകുരിശ് പൊലീസ് അറിയിച്ചു. ഹെബിയസ് കോർപ്പസ് ഹർജിയെത്തുടർന്ന് കഴിഞ്ഞ ജൂലൈ 17-ന് ശികാമിയെ ബന്ധുക്കൾ കോടതിയിൽ ഹാജരാക്കിയെന്നും പിതാവിനൊപ്പം താമസിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചതിനാൽ കോടതി ഇതിന് അനുവദിക്കുകയായിരുന്നെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

ശ്രീനാഥിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തപ്പോഴും ശിവകാമി ഇതെ നിലപാട് വ്യക്തമാക്കിയിരുന്നെന്നാണ് സൂചന. ഭാര്യയെക്കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും തട്ടിക്കൊണ്ട് പോയവർ അപായപ്പെടുത്തിയോ എന്ന് സംശയിക്കുന്നതായും കാണിച്ച് ശ്രീനാഥ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ഹർജി പരിഗണനയ്ക്കെടുക്കുമ്പോൾ പിതാവിനൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് ശിവകാമി കോടതിയിയെ അറിയിച്ചാൽ തട്ടിക്കൊണ്ട് പോകൽ കേസ് നിലനിൽക്കില്ല. അങ്ങനെ ആന്റി ക്ലൈമാക്‌സിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

തങ്ങൾ പ്രണയത്തിലായിരുന്നെന്നും നാട്ടിൽ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നും പിതാവ് സാജു മകളെ കാണാനില്ലന്ന് കാണിച്ച് നൽകിയ പരാതിയിൽ സ്റ്റേഷനിൽ ഹാജരാക്കുന്നതിനായിട്ടാണ് പുത്തൻകുരിശിലെത്തിയതെന്നും തുടർന്നാണ് കാര്യങ്ങൾ തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്നുമാണ് ശ്രീനാഥ് വിശദീകരിക്കുന്നത്. സി ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ട് പോകൽ കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. ഈ അന്വേഷണത്തിലാണ് ഭർത്താവ് എന്ന് പറയുന്ന ശ്രീനാഥിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് ശിവകാമി അറിയിച്ചതായ സൂചന പൊലീസ് നൽകുന്നത്.

ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീനാഥിന്റെ ഭാര്യ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ സജുവിന്റെ മകൾ ശിവകാമിയെയാണ് വീട്ടുകാർ തട്ടിക്കൊണ്ടു പോയത് എന്നാണ് പരാതി. മറ്റൊരു ജാതിയിൽപെട്ട ശ്രീനാഥിനെ മകൾ പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോകൽ എന്നാണ് ആരോപണം. നിയമാനുസൃതമായി വിവാഹം കഴിച്ച തന്റെ ഭാര്യയെ പറ്റി ഇപ്പോൾ യാതൊരു വിവരവുമില്ല എന്ന് കാട്ടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ പൊലീസ് ഇപ്പോഴും ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ശിവകാമി ഇപ്പോഴും എവിടെയാണെന്ന് ആർക്കും അറിയില്ല. ഭർത്താവിനൊപ്പം കഴിയാൻ കോടതി അനുവദിച്ച യുവതിയുമായി കാറിൽ പോകവേ ആളില്ലാത്ത പ്രദേശത്തു തടഞ്ഞുനിർത്തിയായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. യുവതിയുടെ പിതാവ് അയച്ച ഗുണ്ടാസംഘം ഭർത്താവിനെയും കൂടെയുള്ളവരെയും മർദിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. പൊലീസിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല.

ബംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ നാലു വർഷം മുമ്പാണ് ബിഎഎംസ് വിദ്യാർത്ഥിനിയും കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമിയുമായി പ്രണയത്തിലാകുന്നത്. വീട്ടിൽ വിവാഹാലോചനകൾ ശക്തമായതോടെ തന്നെ കൂട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധിച്ചു. നാട്ടിലെത്തി ക്വാറന്റൈൻ കാലം പൂർത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിച്ചു. ജൂലൈ ഏഴിന് പെൺകുട്ടി വീട്ടിൽ നിന്ന് ശ്രീനാഥിനൊപ്പം ഇറങ്ങി അമ്പലപ്പുഴയിൽ ദേവീക്ഷേത്രത്തിലെത്തി. താലികെട്ടി. മാതാപിതാക്കൾ വിഷമിക്കാതിരിക്കാൻ ശിവകാമിയെ കൊണ്ടു തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇതാണ് ചതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സ്ഥലവും വീടുമെല്ലാം ചോദിച്ചറിഞ്ഞ് വൈകിട്ടോടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി. അനുനയിപ്പിച്ച് പെൺകുട്ടിയെ കൊണ്ടു പോകാൻ ശ്രമിച്ചു. പിന്നീട് ബലമായി കൊണ്ടുപോകാനായി ശ്രമം. നാട്ടുകാരും മറ്റും ഇടപെട്ടതിനാൽ കൊണ്ടുപോയില്ല. ഇതിനിടെ പെൺകുട്ടിയെ, കാണാനില്ലെന്നു കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അങ്ങനെ ഭർത്താവും ഭാര്യയും പൊലീസ് സ്റ്റേഷനിലെത്തി. കോലഞ്ചേരി കോടതിയിലെത്തിച്ച് പെൺകുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ ഭർത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടു.

ശിവകാമിയുമായി കാറിൽ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടർന്നെത്തിയ ഗുണ്ടാസംഘം ഇവരെ തടഞ്ഞു. ആളുകളും സിസിടിവിയും ഇല്ലാത്ത സ്ഥലം നോക്കി വാഹനം തടഞ്ഞു. ഭാര്യയെ വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോഴാണ് ശിവകാമിയുടെ അച്ഛന്റെ ക്രൂരതകൾ ശ്രീനാഥ് അറിയുന്നത്. ഗുണ്ടാപ്പിരിവു മുതൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു വരെ പരാതിയുണ്ട്. നിങ്ങളും തന്നേക്കൂ, അന്വേഷിക്കാം എന്ന മട്ടിലായിരുന്നു പൊലീസിന്റെ പ്രതികരണം.

23നാണ് കോലഞ്ചേരിയിൽ നിന്നെത്തിയ ഒരാൾ 'മകളെ അയാൾ കൊലപ്പെടുത്തിയിട്ടുണ്ടാകും' എന്ന് അറിയിക്കുന്നത്. പൊലീസ് സ്റ്റേഷനിലും മറ്റും നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടിക്ക് ഇതുവരെ അപായം സംഭവിച്ചതായി അറിവില്ല. ആ വിശ്വാസത്തിലാണു താനിപ്പോഴുള്ളതെന്നും ശ്രീനാഥ് പറയുന്നു. ഒരു കാരണവശാലും തനിക്ക് ശിവകാമിയെ നൽകില്ലെന്ന വാശിയിലാണു അവളുടെ പിതാവ്. അവളെ വേറെ വിവാഹം കഴിപ്പിക്കാനാണു ശ്രമം. 2016ലാണ് ഇരുവരും പ്രണയം ആരംഭിക്കുന്നത്. നാലുവർഷം നീണ്ടു നിന്ന പ്രണയത്തിനിടയിൽ വീട്ടുകാർ ശിവകാമിക്ക് മറ്റൊരു വിവാഹത്തിനായി നിർബന്ധിച്ചു. ഇക്കാര്യം ശ്രീനാഥിനെ അറിയിക്കുകയും എത്രയും വേഗം വിവാഹം കഴിക്കണമെന്നും ആവിശ്യപ്പെട്ടു.

അങ്ങനെ ജൂൺ 6 ന് കർണ്ണാടകയിൽ നിന്നും ശ്രീനാഥ് നാട്ടിലെത്തുകയും ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് ജൂലൈ ഏഴിന് വടയമ്പാടിയിലെത്തി ശിവകാമിയെ കൂട്ടിക്കൊണ്ടു പോയി പുന്നപ്രയിലെ ഓം ശക്തേശ്വരി ദേവീ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി കരയോഗത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ പ്രണയ കഥയ്ക്കാണ് പുതിയ ട്വിസ്റ്റുണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP