Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ആദ്യമായി ആർഎസ്എസ് പങ്കാളിത്തമുള്ള ഭരണം വരുന്നതിന് ഓടിനടന്നു പണിയെടുത്തവരാണ് സിപിഎമ്മുകാർ; പോളിറ്റ് ബ്യൂറോയിൽ വരെ ആർഎസ്എസ് പ്രതിനിധി ഉണ്ടെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു; ഉന്നയിച്ച ആരോപണത്തിൽ കോടിയേരി ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ മുല്ലപ്പള്ളിയുടെ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കണമെന്നും ശൂരനാട് രാജശേഖരൻ

ഇന്ത്യയിൽ ആദ്യമായി ആർഎസ്എസ് പങ്കാളിത്തമുള്ള ഭരണം  വരുന്നതിന് ഓടിനടന്നു പണിയെടുത്തവരാണ് സിപിഎമ്മുകാർ; പോളിറ്റ് ബ്യൂറോയിൽ വരെ ആർഎസ്എസ് പ്രതിനിധി ഉണ്ടെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു;  ഉന്നയിച്ച ആരോപണത്തിൽ കോടിയേരി ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ മുല്ലപ്പള്ളിയുടെ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കണമെന്നും ശൂരനാട് രാജശേഖരൻ

സ്വന്തം ലേഖകൻ

കൊല്ലം: സിപിഎമ്മും എൽഡിഎഫും പ്രതിസന്ധിയിൽ അകപ്പടുമ്പോഴെല്ലാം യുഡിഎഫിനെതിരെ ബിജെപി/ആർഎസ്എസ് ബന്ധം ആരോപിച്ചു രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കാറുള്ളതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. കോടിയേരിയുടെ ഇന്നലത്തെ ലേഖനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണങ്ങൾ ഇതിന്റെ അവസാനത്തെ ഉദാഹരണം മാത്രം. ജീവിതകാലം മുഴുവൻ ഖദർ ധരിച്ച് തികഞ്ഞ ഗാന്ധിയനായി കോൺഗ്രസ് ആദർശങ്ങൾ മുറുകെ പിടിച്ചു ജീവിച്ച രമേശ് ചെന്നിത്തലയുടെ പിതാവ് രാമകൃഷ്ണൻ നായർ സാറിനെതിരായ കോടിയേരിയുടെ പ്രസ്ഥാവന പച്ചക്കള്ളമാണെന്നും ശൂരനാട് ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ആർ എസ് എശ് ശാഖയിലെ ശിക്ഷക് പ്രമുഖ് ആയിരുന്നയാൾ പോളിറ്റ് ബ്യൂറോ മെമ്പർ ആയിരിക്കുന്ന പാർട്ടിയാണ് രമേശിനെതിരെ മേൽ ഇല്ലാത്ത സംഘബന്ധം ആരോപിക്കുന്നത്. സ്വർണ്ണക്കടത്തിന് ഇടനില നിന്നതടക്കം ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ആരോപണങ്ങളെന്നത് ശ്രദ്ധിക്കണം.സ്പ്രിങ്ലർ ഉൾപ്പെടെ സർക്കാരിനെതിരായ എല്ലാ ആരോപണങ്ങളും പുറത്തുകൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ്. അതുകൊണ്ടാണ് ചെന്നിത്തലയ്ക്ക് നേരെ ആക്രമണം നടത്തുന്നത്.

ഇന്ത്യയിൽ ആദ്യമായി ആർഎസ്എസ് പങ്കാളിത്തമുള്ള ഭരണം വരുന്നതിന് ഓടിനടന്നു പണിയെടുത്തവരാണ് സിപിഎമ്മുകാർ. പോളിറ്റ്ബ്യൂറോയിൽ വരെ ആർഎസ്എസ് പ്രതിനിധി ഉണ്ടെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സിപിഎമ്മുകാർ ആരെയാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്? ബിജെപിക്കെതിരെ ദേശീയ പ്രതിരോധത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിലേക്ക് മതേതരവാദികൾ ആകർഷിക്കപ്പെടുന്നതിലെ അസ്വസ്ഥതയിലാണ് സി പി എം ഇപ്പോൾ ഉള്ളത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിനെതിരെ ബിജെപി ബന്ധം കോടിയേരി ആരോപിച്ചിരുന്നു. ബിജെപി ക്കെതിരായ ബദൽ കോൺഗ്രസാണെന്ന് ജനം വിധിയെഴുതി.20 ൽ 19 സീറ്റും നൽകി ജനം സി പി എമ്മിന് ആ ആരോപണത്തിന് മറുപടി നൽകി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭയിലും ഇതേ രീതിയിൽ ജനങ്ങൾ സിപിഎമ്മിന് മറുപടി നൽകും എന്ന കാര്യം ഉറപ്പാണ്.

ഇതുകൊണ്ടൊന്നും സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ നിന്നും കോൺഗ്രസും UDF ഉം പിന്മാറില്ല. ഉന്നയിച്ച ആരോപണത്തിൽ കോടിയേരി ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP