Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാദങ്ങൾക്കൊടുവിൽ കേരള സ്റ്റാർട്ടപ് മിഷനിലെ സീനിയർ ഫെലോ അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജ് രാജിവച്ചു; വിദേശ പൗരത്വമുള്ള വനിതയെ സർക്കാർ തസ്തികയിൽ നിയമിച്ചത് ചട്ടലംഘനമെന്ന് ആരോപിച്ചത് പ്രതിപക്ഷ നേതാവ്; ശിവശങ്കറിന്റെ മറ്റൊരു നിയമനം കൂടി വെറുതെയാകുമ്പോൾ

വിവാദങ്ങൾക്കൊടുവിൽ കേരള സ്റ്റാർട്ടപ് മിഷനിലെ സീനിയർ ഫെലോ അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജ് രാജിവച്ചു; വിദേശ പൗരത്വമുള്ള വനിതയെ സർക്കാർ തസ്തികയിൽ നിയമിച്ചത് ചട്ടലംഘനമെന്ന് ആരോപിച്ചത് പ്രതിപക്ഷ നേതാവ്; ശിവശങ്കറിന്റെ മറ്റൊരു നിയമനം കൂടി വെറുതെയാകുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കേരള സ്റ്റാർട്ടപ് മിഷനിലെ സീനിയർ ഫെലോ രാജിവച്ചു. അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജ് ആണ് രാജിവച്ചത്. വിദേശ പൗരത്വമുള്ള വനിതയെ സർക്കാർ തസ്തികയിൽ നിയമിച്ചത് ചട്ടലംഘനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണവും ശക്തമായിരുന്നു.

80000 രൂപ മാസ ശമ്പളത്തിൽ സ്റ്റാർട്ടപ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിങ് വിഭാഗത്തിലായിരുന്നു നിയമനം. വിദേശ പൗരത്വമുള്ളവരെ നിയമിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഈ അനുമതി തേടിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സ്റ്റാർട്ടപ് മിഷൻ സിഇഒയുടെ വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. ഈ തസ്തികയ്ക്ക് അപേക്ഷിച്ച മറ്റുള്ളവരേക്കാൾ എന്തു യോഗ്യതയാണ് ലാബി ജോർജിന് ഉണ്ടായിരുന്നതെന്ന ചോദ്യവും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.

സ്റ്റാർട്ടപ് മിഷനിൽ നിയമനം നേടുന്നതിന് മുൻപ് ഇവർ സമൂഹമാധ്യമങ്ങളിൽ മറ്റൊരു പേരിൽ സജീവമായിരുന്നു. അക്കലത്ത് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വജയനുമെതിരെ അവർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നതെന്നാണ് സൈബർ പോരാളികൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് അവരും മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ നിയമനത്തിൽ എതിർപ്പുയർത്തിയത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് യോഗ്യതയില്ലാതെ ഐ.ടി വകുപ്പിൽ നിയമനം നൽകിയതു സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലാബി ജോർജിന്റെ നിയമനവും ചർച്ചയായത്. സർക്കാർ ആവശ്യപ്പെട്ടിട്ടാണ് ലാബി ജോർജ് രാജിവച്ചതെന്നും സൂചനയുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP