Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അമുൽ ബേബി' എന്നു പറഞ്ഞ് വി എസ് അച്യുതാനന്ദൻ ഉന്നമിട്ടത് രാഹുൽ ഗാന്ധിയെ; കിട്ടിയ അവസരം പരമാവധി മുതലെടുത്തു പരസ്യവുമായി രംഗത്തെത്തിയത് സക്ഷാൽ അമുലും! തന്റെ നേതാവിനെ ഉദ്ദേശിച്ചാണ് വിഎസിന്റെ വിമർശനം ആദ്യ അമുൽ ബേബികൾ തങ്ങളാണെന്ന് പറഞ്ഞ് തരൂർ സഹോദരിമാർ; അമുൽ കാർട്ടൂൺ പരസ്യങ്ങളിൽ പതിവായി ഇടംപിടിച്ചു ശശി തരൂരും; 'അമുൽ ബേബി'കളുടെ കഥ

'അമുൽ ബേബി' എന്നു പറഞ്ഞ് വി എസ് അച്യുതാനന്ദൻ ഉന്നമിട്ടത് രാഹുൽ ഗാന്ധിയെ; കിട്ടിയ അവസരം പരമാവധി മുതലെടുത്തു പരസ്യവുമായി രംഗത്തെത്തിയത് സക്ഷാൽ അമുലും! തന്റെ നേതാവിനെ ഉദ്ദേശിച്ചാണ് വിഎസിന്റെ വിമർശനം ആദ്യ അമുൽ ബേബികൾ തങ്ങളാണെന്ന് പറഞ്ഞ് തരൂർ സഹോദരിമാർ; അമുൽ കാർട്ടൂൺ പരസ്യങ്ങളിൽ പതിവായി ഇടംപിടിച്ചു ശശി തരൂരും; 'അമുൽ ബേബി'കളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഒരു തിരഞ്ഞെടുപ്പു വേദിയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ചു കൊണ്ടാണ് അമുൽ ബേബി എന്ന പരാമർശം നടത്തിയത്. രാജ്യം മുഴുവൻ ശ്രദ്ധിച്ച ഈ പരാമർശം രാഹുൽ ഗാന്ധിക്ക് പിൽക്കാലത്ത് വലിയ ചീത്തപ്പേര് സമ്മാനിക്കുകയും ചെയ്തു. എന്നാൽ, അന്ന് വിഎസിന്റെ പരാമർശം ശരിക്കും ഉപയോഗിച്ചത് അമുൽ കമ്പനിയാണ്. തങ്ങളുടെ പരസ്യങ്ങളിൽ അമുൽ ബേബിയായി രാഹുലിനെ അവതരിപ്പിച്ചും മറ്റും കമ്പനി കളം നിറഞ്ഞു. എന്തായാലും അമുൽ ബേബിയെന്ന പരാമർശം രാഷ്ട്രീയ വിവാദമായെങ്കിലും തങ്ങളാണ് ശരിക്കുള്ള അമുൽ ബേബികൾ എന്നു പറഞ്ഞു രംഗത്തെത്തിയിരിക്കയാണ് തിരുവനന്തപുരം എംപി ശശി തരൂർ.

അദ്യതതെ അമുൽ ബേബികൾ മലയാളികളായ രണ്ട് പേരാണ്. ഇവർ തരൂരിന്റെ സഹോദരിമാരാണ്. തന്റെ സഹോദരിമാരുടെ അമുൽ ബേബിക്കാലം ഓർത്തെടുത്ത് 2016 ൽ തരൂർ എഴുതിയ ഇംഗ്ലിഷ് ലേഖനം ഉദ്ധരിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതേക്കുറിച്ചാണ് തരൂർ തുറന്നു പറഞ്ഞത്. തന്റെ സഹോദരിമാരാണ് ചെറുപ്പത്തിൽ അമുൽ പരസ്യങ്ങളിൽ അഭിനയിച്ചതെന്നാണ് തരൂർ പറയുന്നത്.

ഇന്ത്യയിൽ ധവള വിപ്ലവം തുടങ്ങിയ കാലം. 1961 ൽ പാൽപ്പൊടിയുടെ പായ്ക്കറ്റിൽ കവർ ഗേളാകാൻ പെൺകുട്ടിയെ തേടിയുള്ള അന്വേഷണമാണ് ശോഭയിലെത്തിയത്. അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രമോഷൻ കമ്പനിയുടെ ചുമതലക്കാരൻ സിൽവസ്റ്റർ ഡികുഞ്ഞയാണ് ശശി തരൂരിന്റെ പിതാവിനോട് കുട്ടികളുടെ ഫോട്ടോയുണ്ടെങ്കിൽ നൽകാൻ ആവശ്യപ്പെട്ടത്. 712 കുട്ടികളുടെ ചിത്രങ്ങൾ കണ്ടിട്ടും തൃപ്തിയാകാതിരുന്ന ഏജൻസിക്ക് ശോഭ തരൂരിന്റെ ഓമനത്തമുള്ള മുഖം ഇഷ്ടമായി.'അട്ടർലി ബട്ടർലി ഡെലീഷ്യസ്' എന്നു പറഞ്ഞ് ഫ്രോക്കിട്ടു നിൽക്കുന്ന അമുൽ ഗേൾ മുഖമായി ശോഭ മാറി.

അമുലും തരൂർ കുടുംബവുമായുള്ള ബന്ധം അവിടെ തീർന്നില്ല. പിന്നീട് പായ്ക്കറ്റിലെ പരസ്യം കളറാക്കിയപ്പോൾ മോഡലായത് തരൂരിന്റെ അനുജത്തി സ്മിത. തരൂരിന്റെ ഭാഷയിൽ 'ആദ്യത്തെ കളർ അമുൽ ബേബി.' പിൽക്കാലത്ത് പാലക്കാട്ടെ ഒരു ഗ്രാമത്തിൽ മതിലിൽ തന്റെ ബാല്യകാല മുഖം കണ്ടു വിസ്മയം പൂണ്ട സഹോദരിയുടെ കഥയും തരൂർ ഓർമിക്കുന്നു. ശോഭ 1977 ൽ മിസ് കൊൽക്കത്തയായി. സ്മിതയാകട്ടെ മിസ് ഇന്ത്യ റണ്ണറപ്പും.

പിന്നീട്, ശശി തരൂരിനും വന്നു അവസരം. യുഎൻ ജോലിക്കു ശേഷം രാഷ്ട്രീയത്തിലെത്തിയ ശേഷം തരൂർ പലവട്ടം അമുലിന്റെ കാർട്ടൂൺ പരസ്യങ്ങളിൽ ഇടംപിടിച്ചു. അച്ഛനുണ്ടായിരുന്നുവെങ്കിൽ മുംബൈ മറൈൻ ഡ്രൈവിലെ പരസ്യബോർഡുകളിൽ മകന്റെ ചിത്രം കണ്ട് ആഹ്ലാദവാനായേനെ തരൂർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP