Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ദീർഘകാല ഇൻഷുറൻസ് പാക്കേജുകൾ നൽകുന്നത് നിർത്തലാക്കി; ഇനി മുതൽ തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ദീർഘകാലത്തേക്ക് ഉണ്ടാവൂ; ഓൺ ഡാമേജ് ഇൻഷുറൻസ് ഓരോ വർഷത്തേക്കും ഇഷ്ടമുള്ള കമ്പനിയിൽ നിന്നെടുക്കാം; പുതിയ പരിഷ്‌ക്കരണങ്ങളോടെ വാഹനങ്ങളുടെ ഓൺ റോഡ് വിലയിൽ കുറവു വരും

പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ദീർഘകാല ഇൻഷുറൻസ് പാക്കേജുകൾ നൽകുന്നത് നിർത്തലാക്കി; ഇനി മുതൽ തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ദീർഘകാലത്തേക്ക് ഉണ്ടാവൂ; ഓൺ ഡാമേജ് ഇൻഷുറൻസ് ഓരോ വർഷത്തേക്കും ഇഷ്ടമുള്ള കമ്പനിയിൽ നിന്നെടുക്കാം; പുതിയ പരിഷ്‌ക്കരണങ്ങളോടെ വാഹനങ്ങളുടെ ഓൺ റോഡ് വിലയിൽ കുറവു വരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുതിയ വാഹനങ്ങളുടെ ദ്വീർഘകാല ഇൻഷുറൻസ് പാക്കേജുകൾ നൽകുന്നത് നിർത്തിവെച്ചു ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റി. ഇതോടെ ഇനി മുതൽ വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ ഓൺറോഡ് വിലയിൽ കുറവു വരും. ദീർഘകാല തേഡ് പാർട്ടി ലയബിലിറ്റി (വാഹന ഉടമയുടെ അശ്രദ്ധ മൂലം മറ്റൊരാൾക്കോ വസ്തുവിനോ അപകടമുണ്ടായാലുള്ളത്) ഇൻഷുറൻസിനൊപ്പം 'ഓൺ ഡാമേജ്' (വാഹനത്തിനുള്ളത്) ഇൻഷുറൻസുകളും ദീർഘകാലത്തേക്കു നൽകുന്ന പാക്കേജുകളാണ് നിർത്തലാക്കുന്നത്.

ഇപ്പോഴത്തെ തീരുമാനത്തോടെ ഇനി മുതൽ തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ദീർഘകാലത്തേക്ക് (4 ചക്രവാഹനങ്ങൾക്ക് 3 വർഷം, ഇരുചക്ര വാഹനങ്ങൾക്ക് 5 വർഷം) ഉണ്ടാവൂ. ഓൺ ഡാമേജ് (ഒഡി) ഇൻഷുറൻസ് ഓരോ വർഷത്തേക്കും ഇഷ്ടമുള്ള കമ്പനിയിൽ നിന്നെടുക്കാം. നിലവിൽ ഉണ്ടായിരുന്ന വാഹന ഇൻഷുറൻസുകളുടെ കാര്യത്തിലെ പൊളിച്ചെഴുത്താണ് ഇതോടെ ഉണ്ടാകുന്നത്.

3, 5 വർഷത്തേക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസും ഒഡിയും ചേർന്നുള്ള ദീർഘകാല പാക്കേജായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. 3, 5 വർഷത്തേക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസും ഒരു വർഷത്തെ ഒഡിയും ചേർന്നതായിരുന്നു മറ്റൊന്ന്. കൂടാതെ 3, 5 വർഷത്തേക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് താനും. ഇതിൽ ദീർഘകാല പാക്കേജാണ് അവസാനിപ്പിക്കുന്നത്. പുതിയ വാഹനം വാങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഈ പാക്കേജായിരുന്നു ലഭിച്ചിരുന്നത്.

തേഡ്പാർട്ടി ഇൻഷുറൻസും ഒഡിയും ഒരു പോളിസിയിലാകുമ്പോൾ പ്രീമിയം തുക വളരെ കൂടി. ചില ഡീലർമാർ കമ്മിഷൻ കൂടി ചേർത്തുള്ള തുക ഈടാക്കുന്നതു കാരണം ഉപഭോക്താവിന് വലിയ തുക ഒറ്റയടിക്കു നൽകേണ്ടി വന്നു. കമ്പനി മാറ്റണമെന്നുള്ളവർക്കും കുറഞ്ഞ പ്രീമിയമുള്ള പോളിസികൾ എടുക്കണമെന്നുള്ളവർക്കും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു.

ബിഎസ് 4 വാഹന റജിസ്‌ട്രേഷൻ തൽക്കാലം തടഞ്ഞു

ന്യൂഡൽഹി ന്മ രാജ്യത്ത് ബിഎസ്4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ലോക്ഡൗൺ കാലത്ത് കോടതി അനുവദിച്ചതിൽ കൂടുതലായുണ്ടായ വിൽപനയുടെ കാര്യത്തിൽ തീരുമാനമെടുക്കുംവരെയാണ് തടയുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബിഎസ്4 വാഹനങ്ങൾ വിൽക്കാൻ കഴിഞ്ഞ മാർച്ച് 27ന് കോടതി ഉപാധികളോടെ 10 ദിവസം അനുവദിച്ചിരുന്നു. 1.05 ലക്ഷം വാഹനങ്ങൾ മാത്രം വിൽക്കാനും രജിസ്റ്റർ ചെയ്യാനുമായിരുന്നു അനുമതിയെങ്കിലും 2.55 ലക്ഷം വാഹനങ്ങൾ വിറ്റെന്ന് കണ്ടെത്തി. വിവരങ്ങൾ പരിശോധിച്ചശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.

ഇന്ത്യയിൽ വിൽക്കാനാവാത്ത വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിൽപനയ്ക്ക് അനുവദിച്ച സമയപരിധി ഉൽപാദകർക്ക് അറിയാമായിരുന്നുവെന്നും ഉത്തരവു നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് 13ന് വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP