Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി കാലങ്ങളിൽ രണ്ടുമാസമായി വീടുകൾക്കുനേരെയുണ്ടാവുന്നത് ശക്തമായ കല്ലേറ്; പുറത്തിറങ്ങി നോക്കിയാൽ ആരെയും കാണാനില്ല; പെരുമണ്ണ അമ്പിലോളിയിൽ ഇന്നലെ മാത്രം നാലു വീടുകൾക്ക് നേരെ കല്ലേറ്; ചില്ല് തറച്ച് രണ്ടുപേർക്ക് പരിക്ക്; പ്രദേശത്ത് നേരത്തെയും ഇതുപോലെ സംഭവങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാരും; ബ്ലാക്ക്മാന് പിന്നാലെ കോവിഡ് കാലത്ത് കോഴിക്കോട്ട് ഭീതി ഉയർത്തി 'ചാത്തനേറും'

രാത്രി കാലങ്ങളിൽ രണ്ടുമാസമായി വീടുകൾക്കുനേരെയുണ്ടാവുന്നത് ശക്തമായ കല്ലേറ്; പുറത്തിറങ്ങി നോക്കിയാൽ ആരെയും കാണാനില്ല; പെരുമണ്ണ അമ്പിലോളിയിൽ ഇന്നലെ മാത്രം നാലു വീടുകൾക്ക് നേരെ കല്ലേറ്; ചില്ല് തറച്ച് രണ്ടുപേർക്ക് പരിക്ക്; പ്രദേശത്ത് നേരത്തെയും ഇതുപോലെ സംഭവങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാരും; ബ്ലാക്ക്മാന് പിന്നാലെ കോവിഡ് കാലത്ത് കോഴിക്കോട്ട് ഭീതി ഉയർത്തി 'ചാത്തനേറും'

എം ബേബി

കോഴിക്കോട്: കോവിഡ് കാലത്ത് നാടും നഗരവും ലോക്ഡൗണിൽ ഇരിക്കവേ, കോഴിക്കോട് ഏറ്റവും കൂടുതൽ ഭീതി ഉയർത്തിയത് ബ്ലാക്ക്മാൻ ആയിരുന്നു. നഗരത്തിലും പ്രാന്ത പ്രദേശത്തുമുള്ള എട്ടോളം സ്ഥലങ്ങളിലാണ് ബ്ലാക്ക്മാൻ ഭീതി ഉയർത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചില ക്രിമനലുകളെയും മയക്കുമരുന്ന് സംഘങ്ങളെയും പിടികൂടിയിരുന്നു. ബ്ലാക്ക്മാൻ പ്രശ്നം എതാണ്ട് ഒതുങ്ങിയ കോഴിക്കോട്ട് 'ചാത്തനേറിന്റെ' വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പെരുമണ്ണ അമ്പിലോളിയിലാണ് വീടുകൾക്ക് നേരരെ കല്ലേറുണ്ടാവുന്നത് ഭീതി ഉയർത്തുന്നത്.രണ്ടുമാസത്തിലധികമായി ഇത്തരം അക്രമമെന്ന് നാട്ടുകാർ. വ്യാഴാഴ്ച രാത്രി 8.30-നും പുലർച്ചെ 3.30-നുമിടയിൽ നടത്തിയ കല്ലേറിൽ അമ്പിലോളി കുഴിപ്പള്ളി സന്തോഷ്, കുഴിപ്പള്ളി ഷാജി, കരുപ്പാൽ മുഹമ്മദ്, കുഴിപ്പള്ളിപൊയിലിൽ സന്തോഷ് എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾപറ്റി. കഴിഞ്ഞദിവസം കുഴിപ്പള്ളിപൊയിലിൽ രാജീവിന്റെ വീടിനുനേരെയും കല്ലേറുണ്ടായി.

അമ്പിലോളി കുഴിപ്പള്ളി സന്തോഷിന്റെ വീട്ടിലേക്ക് പലദിവസങ്ങളായി ഏഴുതവണ കല്ലേറുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുമ്പേ രാത്രി 12.30 ഓടെയുണ്ടായ കല്ലേറിൽ തകർന്ന ജനൽച്ചില്ല് തറച്ച് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടുമക്കളുടെ കാലിന് പരിക്കേറ്റിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിനോക്കിയപ്പോൾ സന്തോഷിനുനേരെയും കല്ലേറുണ്ടായി. മുതുകത്ത് പരിക്കേറ്റു.കുഴിപ്പള്ളി പൊയിലിൽ സന്തോഷിന്റെ പ്രായമായ അമ്മയ്ക്കും ജനൽച്ചില്ല് തറച്ച് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും പൊലീസും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. പെരുമണ്ണ, പാലത്തുംകുഴി, പാറക്കണ്ടം, പൊയിൽത്താഴം, പുത്തൂർമഠം, മുണ്ടുപാലം എന്നിവിടങ്ങളിലെല്ലാം നേരത്തേ ഇത്തരത്തിൽ അജ്ഞാതന്റെ ശല്യം ഉണ്ടായിരുന്നു.സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പന്തീരാങ്കാവ് എസ്‌ഐ. സി. വിനായകൻ പറഞ്ഞു.

ബ്ലാക്ക്മാൻ സംഭവത്തിലെന്നപോലെ ഏതാനും സാമൂഹികവിരുദ്ധരെയും മയക്കുമരുന്ന് സംഘങ്ങളെയുമാണ് പൊലീസ് ഈ വിഷയത്തിലും സംശയിക്കുന്നത്. രാഷ്ട്രീയ കുടിപ്പക ഇതിന് പിറകിൽ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP