Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനമില്ല; അങ്കണവാടി, പ്രീപ്രൈമറി ക്ലാസ് പരിശീലനം നിർബന്ധം

ഒന്നാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനമില്ല; അങ്കണവാടി, പ്രീപ്രൈമറി ക്ലാസ് പരിശീലനം നിർബന്ധം

സ്വന്തം ലേഖകൻ

 ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയം നടപ്പാകുന്നതോടെ പലയിടത്തും കുട്ടികൾക്കു നേരിട്ട് ഒന്നാംക്ലാസ് പ്രവേശനം അനുവദിക്കുന്ന രീതി ഇല്ലാതാകും. അടിസ്ഥാന ഘട്ടത്തിൽപെടുന്ന അങ്കണവാടി, പ്രീപ്രൈമറി ക്ലാസ് പരിശീലനത്തിലൂടെ കുട്ടികൾ ഒന്നാംക്ലാസ് പ്രവേശനത്തിനു തയാറാകണമെന്ന നിർദേശമാണു നയത്തിലുള്ളത്. ഇതിനായാണ് 3 വയസ്സു മുതൽതന്നെ കുട്ടികളെ സ്‌കൂൾ എന്ന പരിധിയിൽപെടുത്തുന്നത്.

നേരത്തേതന്നെ കുട്ടികൾക്കു വേണ്ടത്ര ശ്രദ്ധയും പഠനവും ലഭിക്കാത്ത പ്രശ്‌നത്തെക്കുറിച്ചു നയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒന്നാം ക്ലാസിന്റെ ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം കുട്ടികളും പഠനത്തിൽ പിന്നിലാകുന്നുവെന്നാണു നിരീക്ഷണം. 6 വയസ്സിനു മുൻപുള്ള കാലം ബുദ്ധിവികാസത്തിന് ഏറ്റവും അനുയോജ്യമാണ്. അങ്കണവാടി, പ്രീപ്രൈമറി ക്ലാസുകൾക്കു പുറമേ 3 മാസത്തെ സ്‌കൂൾ പ്രിപ്പറേഷൻ മൊഡ്യൂളും നയത്തിൽ നിർദേശിക്കുന്നു.

പുതിയ വിദ്യാഭ്യാസ നയം നടപ്പിലാകുന്നതോടെ അങ്കണവാടികളുടെ പ്രാധാന്യം വർധിക്കും. തൊട്ടടുത്ത സ്‌കൂളുമായി ചേർന്നാകും പ്രവർത്തനം. സ്‌കൂളിലെ പരിപാടികൾക്ക് അങ്കണവാടി കുട്ടികളെയും ജീവനക്കാരെയും വിളിക്കണം; തിരിച്ചും. ശിശുസൗഹൃദ കെട്ടിടം, മികച്ച അടിസ്ഥാനസൗകര്യം, വിനോദ ഉപകരണങ്ങൾ, പരിശീലനം ലഭിച്ച അദ്ധ്യാപകരടക്കം ജീവനക്കാർ തുടങ്ങിയവ അങ്കണവാടികളിൽ ഉറപ്പാക്കണം. അങ്കണവാടിയിലേതടക്കം ചെറിയ കുട്ടികൾക്കായി കാലേക്കൂട്ടിയുള്ള ശിശുപരിപാലന വിദ്യാഭ്യാസ (ഇസിസിഇ) പരിപാടി നടപ്പാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP