Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചായ ഉണ്ടാക്കാനായി എടുത്ത വെള്ളത്തിൽ നൂൽ പാമ്പ്; ജനങ്ങൾക്ക് ആശങ്ക

ചായ ഉണ്ടാക്കാനായി എടുത്ത വെള്ളത്തിൽ നൂൽ പാമ്പ്; ജനങ്ങൾക്ക് ആശങ്ക

സ്വന്തം ലേഖകൻ

നെട്ടൂർ: ചായ ഉണ്ടാക്കാനായി വെള്ളം എടുക്കാൻ ടാപ്പ് തുറന്നപ്പോൾ കിട്ടിയത് നൂൽപ്പാമ്പ്. നെട്ടൂർ നോർത്ത് പുതിയാമഠം റോഡ് കരിങ്ങാട്ടിൽ സുരേഷിന്റെ വീട്ടിൽ രാവിലെ ചായ ഉണ്ടാക്കുന്നതിനായി വെള്ളം എടുത്തപ്പോൾ എന്തോ പാത്രത്തിൽ വീഴുന്നത് ശ്രദ്ധയിൽ പെട്ടു നോക്കിയപ്പോഴാണ് ജീവനുള്ള നൂൽപ്പാമ്പിനെ കണ്ടത്. 15 സെ. മീ. നീളമുണ്ട്.

കോവിഡ് വ്യാപനവും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൈപ്പുവെള്ളത്തിൽ നൂൽപാമ്പിനെ കണ്ടത് പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്. മരാമത്ത് റോഡിൽ മൂന്നിടത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ആഴ്ചകളായിട്ടും നന്നാക്കിയിട്ടില്ല. പൊട്ടിയ ഭാഗത്തിലൂടെ ആയിരിക്കാം പാമ്പ് പൈപ്പിനുള്ളിൽ കടന്നതെന്നാണു നിഗമനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP