Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിലം തളരാതെ ചികിത്സാ കേന്ദ്രത്തിൽ പെരുന്നാൾ നമസ്‌കാരം നിർവഹിച്ച് യുവാക്കൾ മുതൽ വയോധികർ വരെ; ആശംസകൾ നേർന്നനും മധുരം പങ്കിട്ടും ഇതരമത വിശ്വാസികൾ

കോവിഡിലം തളരാതെ ചികിത്സാ കേന്ദ്രത്തിൽ പെരുന്നാൾ നമസ്‌കാരം നിർവഹിച്ച് യുവാക്കൾ മുതൽ വയോധികർ വരെ; ആശംസകൾ നേർന്നനും മധുരം പങ്കിട്ടും ഇതരമത വിശ്വാസികൾ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡിലം തളരാതെ പെരുന്നാൾ നമസ്‌കാരം നിർവഹിച്ച് ചികിത്സാ കേന്ദ്രത്തിലെ ഇസ്ലാം മതവിശ്വാസികൾ. പല സ്ഥലങ്ങളിൽ നിന്നും വന്ന യുവാക്കൾ മുതൽ വയോധികർ വരെ ബലിപ്പെരുന്നാളിന്റെ സ്മരണയിൽ ഒന്നിച്ച് ചേർന്നു പെരുന്നാൾ നമസ്‌കാരം നിർവഹിച്ചു. അങ്കമാലി അഡ്ലക്സിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് (എഫ്.എൽ.ടി.സി.) കോവിഡ് ബാധിതർ ഒന്നിച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്.

ഇസ്ലാംമത വിശ്വാസികൾ കൂട്ടപ്രാർത്ഥന നടത്തിയപ്പോൾ കേന്ദ്രത്തിലെ ഇതരമത വിശ്വാസികൾ ആശംസകൾ നേർന്നും മധുരം പങ്കിട്ടും പെരുന്നാൾ ആഘോഷത്തിൽ പങ്കാളികളായി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രാർത്ഥനയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നെന്നും കേരളത്തിലെ സാഹോദര്യത്തിന്റെ പ്രതീകമായിരുന്നു ഇവിടത്തെ ഈദ് ദിനമെന്നും അഡ്ലക്സ് എഫ്.എൽ.ടി.സിയുടെ ചുമതലയുള്ള ഡോ. നസീമ നജീം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നിലവിൽ 140ലേറെ പേർ അഡ്ലക്സിൽ ചികിത്സയിലുണ്ട്.

കോവിഡ് പോസിറ്റീവ് ആകുന്ന, ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയാണ് എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് അഡ്ലക്സിൽ പ്രാർത്ഥന നടന്നതെന്ന് ഡെപ്യൂട്ടി കളക്ടർ വൃന്ദാ ദേവി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP