Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഔഷധ ഗുണങ്ങളുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾക്ക് ജലദോഷവും ശ്വസന സംബന്ധമായ അസുഖങ്ങളും തടയാനുള്ള ശേഷി അപാരം; മഞ്ഞ ലോഹത്തിനൊപ്പം മഞ്ഞളിനും ആവശ്യക്കാർ ഏറെ; വിപണിയിലെ വില വർദ്ധനവിന് കാരണം കോവിഡിനെ പ്രതിരോധിക്കാൻ മഞ്ഞൾ നല്ലതാണെന്ന പ്രചാരണങ്ങൾ; മഞ്ഞൾ വില കിലോയ്ക്ക് 150 രൂപയാകുമ്പോൾ

ഔഷധ ഗുണങ്ങളുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾക്ക് ജലദോഷവും ശ്വസന സംബന്ധമായ അസുഖങ്ങളും തടയാനുള്ള ശേഷി അപാരം; മഞ്ഞ ലോഹത്തിനൊപ്പം മഞ്ഞളിനും ആവശ്യക്കാർ ഏറെ; വിപണിയിലെ വില വർദ്ധനവിന് കാരണം കോവിഡിനെ പ്രതിരോധിക്കാൻ മഞ്ഞൾ നല്ലതാണെന്ന പ്രചാരണങ്ങൾ; മഞ്ഞൾ വില കിലോയ്ക്ക് 150 രൂപയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡു കാലത്ത് മഞ്ഞ ലോഹത്തിന്റെ വില കുതിച്ചുയരുകയാണ്. സ്വർണം പവന് 40000 രൂപ കടക്കുമ്പോൾ ആഹാരത്തിലെ മഞ്ഞയ്ക്കും വിപണയിൽ കുതിപ്പാണ്. ധാരാളം ഔഷധ ഗുണങ്ങളുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയതും എന്നാൽ ചെലവ് കുറഞ്ഞതുമായ ഔഷധസസ്യമാണ് മഞ്ഞൾ. ജലദോഷം, ശ്വസന സംബന്ധമായ അസുഖങ്ങൾ എന്നിവ തടയാൻ മഞ്ഞൾ വളരെ നല്ലതാണ്. ആസ്ത്മ മൂലമുള്ള പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും മഞ്ഞളിന്റെ സ്ഥിരമായ ഉപയോഗം സഹായിക്കും. ഈ ഗുണങ്ങളാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം.

കോവിഡിനെ പ്രതിരോധിക്കാൻ മഞ്ഞൾ നല്ല ഔഷധമാണെന്നാണ് തിരിച്ചറിവ്. അതുകൊണ്ട് മഞ്ഞളിനും വിപണി കൂടുന്നു. ആഭ്യന്തരവിപണിയിലും വിദേശകയറ്റുമതിയിലും മഞ്ഞളിന്റെ ആവശ്യം കുതിച്ചുയരുകയാണ്. കേരളത്തിലെ പച്ചമഞ്ഞളിനും ഉണക്കിയ മഞ്ഞളിനും ഒരുപോലെ വിദേശവിപണിയിൽ ആവശ്യക്കാരുണ്ട്. കോവിഡ് പ്രതിരോധിക്കാൻ മഞ്ഞൾ ഗുണകരമാണെന്ന പ്രചാരണം വ്യാപകമാണ്. ഇതാണ് മഞ്ഞളിന്റെ കച്ചവടം കൂടാൻ കാരണം.

2019-'20-ൽ 9,38,955 ടൺ മഞ്ഞളാണ് കയറ്റുമതിചെയ്തത്. 2019 ഡിസംബർവരെയുള്ള വാർഷിക കയറ്റുമതി 1,01,500 ടൺ ആയിരുന്നു. 2018-'19 വർഷത്തിൽ 1,33,600 ടൺ മഞ്ഞളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 1416.1 കോടിരൂപയുടെ മഞ്ഞളാണ് 2018-'19-ൽ കയറ്റിയയച്ചത്. യു.എസ്., ജപ്പാൻ, സൗദി അറേബ്യ, നെതർലൻഡ്‌സ്, ഇറാൻ, യു.കെ., ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് മഞ്ഞൾ കൂടുതൽ കയറ്റുമതിചെയ്യുന്നത്.

ഇതോടെ കേരളത്തിൽ മഞ്ഞൾവില കിലോയ്ക്ക് 100 മുതൽ 150 വരെ രൂപയെത്തി. മുൻവർഷങ്ങളിലിത് 95 മുതൽ 100 വരെ രൂപയായിരുന്നു. ദുബായ്, മലേഷ്യ, ഇറാൻ, യു.എസ്., യൂറോപ്പ് വിപണിയിലേക്ക് പുതിയ കരാറുകൾ ജൂൺ, ജൂലായ് മാസങ്ങളിൽ ലഭിച്ചതായി വ്യാപാരികളും പറയുന്നു. അങ്ങനെ സ്വർണ്ണത്തെ പോലെ മഞ്ഞളും കോവിഡുകാലത്തെ വിപണിയിലെ പ്രധാന വിപണന വസ്തുവാകുകയാണ്.

കൊറോണ കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രതിരോധശേഷി കൂട്ടുക എന്നുള്ളത്. ശക്തമായ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ ഏതു രോഗത്തെയും തടയാൻ സാധിക്കും. രോഗപ്രതിരോധത്തിന് ജലാംശം നിലനിർത്തുന്നത് വളരെ നിർണായകമാണ്. നമ്മുടെ ശരീരത്തിലെ പോഷകങ്ങളുടെ വരവ് ഉറപ്പാക്കാൻ ദ്രാവകങ്ങൾക്ക് കഴിയും. അത് അണുബാധകളെ ചെറുക്കാൻ സഹായിക്കും. മഞ്ഞളും ഇഞ്ചിയും ചേർത്തുള്ള സ്മൂത്തി ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ സ്മൂത്തി കുടിക്കുന്നത് ഒരു പരിധി വരെ ജലദോഷം, ചുമ, അലർജി എന്നിവ തടയാൻ സഹായിക്കുമെന്നും പറയുന്നു. ഇത്തരം പ്രചരണങ്ങളും മഞ്ഞളിന് ആവശ്യക്കാരെ കൂട്ടുന്നുണ്ട്. പ്രാണികളുടെ ഉപദ്രവത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും മഞ്ഞൾ ഉപയോഗിക്കാം. മഞ്ഞൾ ചേർത്ത എണ്ണ പുരട്ടിയാൽ ഏകദേശം 9 മണിക്കൂർ വരെ കൊതുക് പോലുള്ള പ്രാണികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ നേടാം.

മഞ്ഞൾ ധാരാളം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ഓർമ ശക്തി നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ അൽഷിമേഴ്സ് പോലുള്ള അവസ്ഥകളെ നേരത്തെ തടയാൻ മഞ്ഞളിന് കഴിയും. കരൾ രോഗത്തെ ചെറുക്കും: കരൾ രോഗത്തെ ചെറുക്കൻ മഞ്ഞൾ ഫലപ്രദമാണ്. മഞ്ഞളിലടങ്ങിയ കുർകുമിന് കരൾ കോശങ്ങളെ ആരോഗ്യകരമാക്കി നിലനിർത്താൻ കഴിയും. അതിനാൽ മദ്യപാനം മൂലമോ മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടോ കരൾ രോഗം ബാധിച്ചവരിലും ഇത് ഫലപ്രദമാണ്.

വീക്കം തടയും മുറിവുണക്കും: മഞ്ഞളിലെ ബയോ ആക്റ്റീവ് സംയുക്തമായ കുർക്കുമിൻ ശരീരത്തിലെ വീക്കം തടയാൻ സഹായിക്കും. കൂടാതെ പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ അവസ്ഥകളെ ഒരു പരിധി വരെ തടയും. കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഫലപ്രദമായ ആന്റിനോപ്ലാസ്റ്റിക് ആയി മഞ്ഞൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP