Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലുക്ക് മാറ്റി അൽപ്പം മോഡേണായി രഞ്ജിനി ജോസ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും സുഹൃത്തുക്കളും

ലുക്ക് മാറ്റി അൽപ്പം മോഡേണായി രഞ്ജിനി ജോസ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും സുഹൃത്തുക്കളും

സ്വന്തം ലേഖകൻ

മലയാള പിന്നണി ഗായികയായി എത്തി അഭിനയത്തിലും മോഡലിങിലും തിളങ്ങിയ താരമാണ് രഞ്ജിനി ജോസ്. അടുത്തിടെ ലുക്ക് മാറ്റി അൽപ്പം മോഡേണായ താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പട്ടാകാ കുടി സീരിസ് എന്നു പേരിട്ടിരിക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

പുതിയ ചിത്രങ്ങളിൽ രഞ്ജിനി കൂടുതൽ സുന്ദരിയാണെന്നും ആത്മവിശ്വാസം തോന്നിക്കുന്നെന്നും ആരാധകർ പറയുന്നു. സയനോര ഫിലിപ്, മീരാ നന്ദൻ, കനിഹ, വീണ നായർ, നൈല ഉഷ തുടങ്ങിയവരൊക്കെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

മേഖലവാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ട് സിനിമാരംഗത്തെത്തിയ രഞ്ജിനി പിന്നീട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി. ഇടക്കാലത്ത് സിനിമയിലും അഭിനയിച്ച താരത്തിന് ഇപ്പോൾ സ്വന്തമായി ബാൻഡുമുണ്ട്.

      View this post on Instagram

Pataka kudi series

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP