Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റീനു മാത്യൂസിന് 52 വയസോ? നടി റീനു മാത്യൂസിനെ മധ്യവയസ്‌കയാക്കി ഗൂഗിൾ; വിവരം ശ്രദ്ധയിൽപ്പെടുത്തിയ ആരാധകർക്ക് മറുപടിയുമായി താരം

റീനു മാത്യൂസിന് 52 വയസോ? നടി റീനു മാത്യൂസിനെ മധ്യവയസ്‌കയാക്കി ഗൂഗിൾ; വിവരം ശ്രദ്ധയിൽപ്പെടുത്തിയ ആരാധകർക്ക് മറുപടിയുമായി താരം

സ്വന്തം ലേഖകൻ

ഇമ്മാനുവൽ എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റീനു മാത്യൂസ്. റീനുവിന്റെ പ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നച്. റീനുവിനമ് 52 വയസ്സായോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്ത് സംശയവും നിമിഷനേരം കൊണ്ടു തീർക്കുന്ന 'ഗൂഗിൾ' ആണ് റീനു മാത്യൂസിന് പ്രായം ഇത്രയും കാണിക്കുന്നത

താരത്തിന്റെ പേര് ഗൂഗിളിൽ തിരയുമ്പോഴാണ് രസകരമായ വിവരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വിക്കിപീഡിയ പേജിൽ വയസ് പരാമർശിച്ചിട്ടില്ലെങ്കിലും ഗൂഗിൾ ചെയ്യുമ്പോൾ വരുന്ന വിവരങ്ങളിൽ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്. 'രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആണ്,' എന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനുവിന്റെ മറുപടി. ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റായി ആരാധകർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗൂഗിൾ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം അതിനും ഒരുപാട് താഴെയാണ് എന്നും വ്യക്തമാക്കി. എന്നാൽ, കൃത്യമായ പ്രായം വെളിപ്പെടുത്തിയതുമില്ല.

ലാൽ ജോസ് സംവിധാനം ചെയ്ത് ഇമ്മാനുവൽ എന്ന സിനിമയിൽ നായിക ആയാണ് എയർ ഹോസ്റ്റസ് ആയ റീനുവിന്റെ സിനിമാപ്രവേശം. എന്നും എപ്പോഴും എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും റീനു അഭിനയിച്ചിരുന്നു. സപ്തമശ്രീ തസ്‌ക്കര, പ്രെയ്‌സ് ദ് ലോർഡ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP