Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിന്റു എന്ന ചെറുപ്പക്കാരന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള സണ്ണി വെയിനിന്റെ ആഹ്വാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയത് 20 ലക്ഷം രൂപ

ടിന്റു എന്ന ചെറുപ്പക്കാരന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള സണ്ണി വെയിനിന്റെ ആഹ്വാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയത് 20 ലക്ഷം രൂപ

സ്വന്തം ലേഖകൻ

ടൻ മാത്രമല്ല താൻ നല്ല ഒരു മനുഷ്യ സ്‌നേഹി കൂടിയാണെന്ന് പ്രളയകാലത്ത് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി കൊണ്ട് തന്നെ തെളിയിച്ച ആളാണ് സണ്ണി വെയിൻ. കോവിഡ് ലാകത്തും സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാണ് സണ്ണി വെയ്ൻ. കഴിഞ്ഞ ദിവസം സണ്ണി വെയ്ൻ ടിന്റു എന്ന ചെറുപ്പക്കാരൻ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്നന്നും ടിന്റുവിനെയും കുടുംബത്തെയും സഹായിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിരുന്നു. സണ്ണി വെയിനിന്റെ ആഹ്വാനം സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം രൂപയാണ് സമാഹരിക്കാനായത് എന്ന് നടൻ പറയുന്നു.

സണ്ണിവെയ്‌നിന്റെ വാക്കുകൾ ഇങ്ങനെ
കൊച്ചുകൊച്ചു പ്രതീക്ഷകളാണ്, ഈ കോവിഡ് കാലത്ത് നമ്മളെ അതി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

ഇന്നലെ നമ്മുടെ പ്രിയ സഹോദരൻ ടിന്റുവിന്റെ ചികിത്സയ്ക്കുവേണ്ടി ഞാൻ ഫേസ്‌ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചപ്പോൾ 20 ലക്ഷം രൂപയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും ചേർന്ന് സമാഹരിക്കാനായത്. ഇതൊരു വലിയ കാര്യമാണ്.

നമ്മൾ ഒന്നിച്ചു നിന്നാൽ ഏതു വിഷമഘട്ടത്തിൽ തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് എനിക്ക് നൽകിയത്.

ടിന്റുവിനെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും എല്ലാവരോടും അറിയിച്ചിട്ടുണ്ട്.

നിങ്ങൾ എന്നിൽ അർപ്പിച്ച, അർപ്പിക്കുന്ന ഈ വിശ്വാസത്തിന്, സ്‌നേഹത്തിന് വാക്കുകൾ കൊണ്ട് നന്ദി പറയാനാവില്ല.

പ്രതിസന്ധികളെ അതിജീവിക്കാൻ, ഇനിയും അങ്ങോട്ട് സഹജീവികളോടുള്ള കരുണയും കരുതലും നമുക്ക് ചേർത്തു പിടിക്കാം.

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്.
ഇനി പ്രാർത്ഥനകൾ ദൈവം കേൾക്കട്ടെ.

ഒരുപാട് ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം സണ്ണി വെയിൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP