Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്; എനിക്കു നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'; സുശാന്തിന്റെ മരണത്തിൽ മൗനം വെടിഞ്ഞ് നിറ കണ്ണുകളുമായി റിയയുടെ വീഡിയോ

'എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്; എനിക്കു നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'; സുശാന്തിന്റെ മരണത്തിൽ മൗനം വെടിഞ്ഞ് നിറ കണ്ണുകളുമായി റിയയുടെ വീഡിയോ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിൽ ആരോപണ വിധേയയായ നടി റിയാ ചക്രവർത്തി ഒടുവിൽ മൗനം വെടിഞ്ഞു. 'എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. സത്യം വിജയിക്കും എന്നു പറയുന്ന നടിയുടെ വീഡിയോ അഭിഭാഷകർ പുറത്ത് വിട്ടു. നിറ കണ്ണുകളോടെ കൂപ്പു കൈയുമായാണ് നടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിയ മകന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപിച്ചു സുശാന്തിന്റെ പിതാവ് നൽകിയ പരാതി പൊലീസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് വിഡിയോ വന്നത്. സുശാന്തിന്റെ വീട്ടുകാർക്ക് പുറമേ റിയ ഉപദ്രവിക്കുന്നതായി സുശാന്ത് പറഞ്ഞിരുന്നെന്നു മുൻകാമുകി അങ്കിതയും മൊഴി നൽകിയിരുന്നു.

'എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. എനിക്കു നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിൽ എന്നെക്കുറിച്ചു ഭയാനകമായ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. പല കാര്യങ്ങളും കോടതിയിലായതിനാൽ, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാൻ വിട്ടുനിൽക്കുകയാണ്. സത്യമേവ ജയതേ, സത്യം വിജയിക്കും' കൈകൾ മടക്കി, നിറ കണ്ണുകളോടെ റിയ വിഡിയോയിൽ പറയുന്നു.

അഭിഭാഷകൻ സതീഷ് മനേഷിൻഡെ ആണ് 28കാരിയായ റിയയുടെ പ്രതികരണം പുറത്തുവിട്ടത്. സുശാന്തിനൊപ്പം ഒരു വർഷം ലിവ് ഇൻ റിലേഷനിൽ ആയിരുന്നെന്നും ജൂൺ എട്ടിനാണ് മാറിയതെന്നും റിയ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. സുശാന്ത് വിഷാദത്തിനു ചികിൽസയിലായിരുന്നുവെന്നും റിയ ചൂണ്ടിക്കാട്ടി. റിയ താമസം മാറി ആറു ദിവസത്തിനുശേഷം ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ പെട്ടെന്നുള്ള മരണം ബോളിവുഡിൽ വിവാദങ്ങൾക്കു വഴിതുറന്നു.

സുശാന്തിന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തി, സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി, ആദിത്യ ചോപ്ര, മുകേഷ് ഛബ്ര, ശേഖർ കപൂർ, രാജീവ് മസന്ദ് തുടങ്ങി 40 ഓളം പേരെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ റിയ അടക്കം ആറു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP