Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കാൻ ഒരുങ്ങി ഗംഭീർ; ആദ്യ ഘട്ടത്തിൽ ഏറ്റെടുക്കുന്നത് പ്രായപൂർത്തിയാകാത്ത 25 പെൺകുട്ടികളെ; ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായ ഗൗതം ഗംഭീർ അനേകം പെൺകുട്ടികളുടെ രക്ഷകനാകുമ്പോൾ കയ്യടിച്ച് ആരാധകരും

ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കാൻ ഒരുങ്ങി ഗംഭീർ; ആദ്യ ഘട്ടത്തിൽ ഏറ്റെടുക്കുന്നത് പ്രായപൂർത്തിയാകാത്ത 25 പെൺകുട്ടികളെ; ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായ ഗൗതം ഗംഭീർ അനേകം പെൺകുട്ടികളുടെ രക്ഷകനാകുമ്പോൾ കയ്യടിച്ച് ആരാധകരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ലൈംഗിക തൊഴിലാളികളുടെ മക്കൾക്ക് സഹായ ഹസ്തവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീർ രംഗത്ത്. ന്യൂഡൽഹി ഗസ്സ്റ്റിൻ ബാസ്റ്റ്യൻ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കൾക്കാണ് ഗംഭീറിന്റെ സഹായം. 'PAANKH' എന്നു പേരു നൽകിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി ലൈംഗിക തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത 25 പെൺകുട്ടികളെ ഏറ്റെടുക്കുമെന്നാണ ഗംഭീർ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ കുട്ടികളെ ഏറ്റെടുക്കുമെന്നും ഗംഭീർ വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാവർക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഈ കുട്ടികൾക്ക് ഞാൻ കൂടുതൽ അവസരങ്ങൾ നൽകുകയാണ്. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ സ്‌കൂൾ ഫീസ്, യുണിഫോമുകൾ, ഭക്ഷണം, കൗൺസിലിങ് ഉൾപ്പെടെയുള്ള മെഡിക്കൽ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തിൽ ചെയ്യും. സ്വപ്നങ്ങൾ ലക്ഷ്യമാക്കി അവർക്കു ജീവിക്കാം. കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കും.

കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണു ശ്രമം. അഞ്ചു മുതൽ 18 വയസ്സുവരെയുള്ള പെൺകുട്ടികൾക്കു സ്ഥിരമായി കൗൺസിലിങ് നൽകും. അങ്ങനെ അവർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കും ഗംഭീർ വ്യക്തമാക്കി. ഇത്തരം കുട്ടികളെ സഹായിക്കാൻ ആളുകൾ മുന്നോട്ടുവരണമെന്നും ഗംഭീർ ആവശ്യപ്പെട്ടു. ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായ ഗംഭീർ നിലവിൽ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്.

ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള ലോക്‌സഭാംഗമാണ് ഗംഭീർ. കോവിഡ് മഹാമാരിയെ തുടർന്ന് ഏപ്രിലിൽ രണ്ട് വർഷത്തെ ശമ്പളം ഗംഭീർ പിഎം കെയർസ് ഫണ്ടിലേക്കു സംഭാവന നൽകിയിരുന്നു. ലോക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലേക്ക് 1000 പിപിഇ കിറ്റുകളും സംഭാവന നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP