Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്ധ്രാ പ്രദേശിൽ സാനിറ്റൈസർ കുടിച്ച് ഒമ്പത് പേർ മരിച്ചു; മരിച്ചവരിൽ കൂടുതലും ഭിക്ഷാടനക്കാരും ചേരി നിവാസികളും: എല്ലാവരും സാനിറ്റൈസർ കഴിച്ചത് ജില്ലയിൽ ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭ്യമാകാതെ വന്നതോടെ

ആന്ധ്രാ പ്രദേശിൽ സാനിറ്റൈസർ കുടിച്ച് ഒമ്പത് പേർ മരിച്ചു; മരിച്ചവരിൽ കൂടുതലും ഭിക്ഷാടനക്കാരും ചേരി നിവാസികളും: എല്ലാവരും സാനിറ്റൈസർ കഴിച്ചത് ജില്ലയിൽ ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭ്യമാകാതെ വന്നതോടെ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ സാനിറ്റൈസർ കുടിച്ച് ഒമ്പത് പേർ മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കുറിചെഡു പട്ടണത്തിലാണ് ഏവരെയും നടുക്കിയ ദുരന്തം ഉണ്ടായത്. കോവിഡ് ലോക്ഡൗണിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് പലരും മദ്യമടങ്ങിയ ഹാൻഡ് സാനിറ്റൈസർ കഴിക്കുകയായിരുന്നു. ഇതേ തുടർന്ന് രണ്ടു ദിവസങ്ങളിലായി ഒമ്പത് പേർ മരിച്ചെന്നു പൊലീസ് വ്യക്തമാക്കി.

അനുഗോണ്ട ശ്രീനു (25), ഭോഗെം തിരുപ്പതയ്യ (35), ഗുണ്ടക റാമി റെഡ്ഡി (60), കഡിയം രാമനയ്യ (28), രാജ റെഡ്ഡി (65), രാമനയ്യ (65), ബാബു (40), ചാൾസ് (45) അഗസ്റ്റിൻ (45) എന്നിവരെ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രിയിൽ ഒരാളും വ്യാഴാഴ്ച രണ്ടുപേരും വെള്ളിയാഴ്ച ആറു പേരുമാണു മരിച്ചത്. ഭിക്ഷാടനക്കാരും ചേരി നിവാസികളാണുമാണു മരിച്ചതിൽ കൂടുതലെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ 20 പേർ സാനിറ്റൈസർ കഴിച്ചെന്നാണു കരുതുന്നത്.

കോവിഡ് വ്യാപനം തടയാൻ കുറിചെഡുവിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതോടെ മദ്യം ലഭ്യമല്ലാത്തതിനാൽ ഇവർ സാനിറ്റൈസർ കഴിച്ചിരിക്കാമെന്നു പ്രകാശം ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് കൗശൽ പറഞ്ഞു. പ്രാദേശിക ക്ഷേത്രത്തിനു സമീപം ഭിക്ഷാടനം നടത്തുന്നയാൾ വയറ്റിൽ കടുത്ത പൊള്ളലേറ്റതായി പരാതിപ്പെട്ടതോടെയാണ് സാനിറ്റൈസർ ദുരന്തം വെളിപ്പെട്ടത്. ഇയാൾക്കു പിന്നാലെ കടുത്ത വയറുവേദനയെ തുടർന്ന് അടുത്തദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റു രണ്ടു പേരും മരിച്ചു. സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ അഡ്‌മിറ്റായ ആറു പേർ വെള്ളിയാഴ്ചയും മരിച്ചു. പ്രാദേശിക കടകളിൽനിന്നു സാനിറ്റൈസറുകൾ ലാബ് പരിശോധനയ്ക്കായി പിടിച്ചെടുത്തെന്നു പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP