Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യത്ത് 17ലക്ഷത്തിനോട് അടുത്ത് കോവിഡ് കേസുകൾ; ഇതുവരെ രോഗബാധിതരായി മരിച്ചത് 36,548; ഇന്ന് മാത്രം രാജ്യത്ത് 54,529 പുതിയ കോവിഡ് കേസുകളും 762 മരണവും;1.93 ലക്ഷം പേർക്ക് രോഗമുക്തി; ഏറ്റവും കൂടുതൽ രോഗികളുടെ പ്രതിദിനകണക്കിൽ മഹാരാഷ്ട്രയെ പിന്തള്ളി ആന്ധ്രാ പ്രദേശ്; ആന്ധ്രയിൽ ഇന്നും പതിനായിരം കടന്ന് കോവിഡ് കേസുകൾ; മഹാരാഷ്ട്രയിൽ 265 മരണം; തമിഴ്‌നാട്ടിലും ആന്ധ്രയിലും മരണസംഖ്യ ഉയരുന്നു; കേരളത്തിൽ ഇന്ന് 1310 പുതിയ കേസുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് 17ലക്ഷത്തിനോട് അടുത്ത് കോവിഡ് കേസുകൾ. ഇതുവരെ രോഗബാധിതരായി മരിച്ചത് 36,548 പേരാണ്. 1,093,747 പേർ രോഗമുക്തി നേടി. ഇന്ന് മാത്രം രാജ്യത്ത് 54,529 പേർക്ക് രോഗം സ്ഥിരീകരിച്ചു. 762 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്. രോഗികളുടെ പ്രതിദിനകണക്കിൽ മഹാരാഷ്ട്രയെ പിന്തള്ളി ആന്ധ്രപ്രദേശിൽ രോഗവ്യാപനം ഉയരുകയാണ്. 

ആന്ധ്രാപ്രദേശിൽ 10,376 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണം 10,000 കടന്നതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,40,933 ആയി.വ്യാഴാഴ്ച 10,167 പേർക്കും ബുധനാഴ്ച 10,093 പേർക്കും ആന്ധ്രയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയും കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നതോടെ 30,636 പുതിയ രോഗികളാണ് മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തുണ്ടായത്.

മഹാരാഷ്ട്രയ്ക്കുശേഷം പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 10,000 കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. 68
മരണങ്ങൾകൂടി 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ മരണം 1349 ആയി. മഹാരാഷ്ട്രയിൽ ഇന്ന് 10,320 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,22,118 ആയി. 265 മരണങ്ങൾകൂടി ഇന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 14,994 ആയി.

7543 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,56,158 ആയി. 60.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 3.55 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.മുംബൈയിൽ ഇന്ന് 1100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 53 മരണങ്ങൾ ഇന്ന് റിപ്പോർട്ടുചെയ്തു. ഇതോടെ മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,287 അയി. 87074 പേർ മുംബൈയിൽ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ധാരാവിയിൽ അഞ്ചുപേർക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 77 ആക്ടീവ് കേസുകൾ മാത്രമാണ് നിലവിൽ ധാരാവിയിലുള്ളത്.

തമിഴ്‌നാട്ടിൽ 98 മരണം

തമിഴ്‌നാട്ടിൽ ഇന്ന് 5881 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 97 മരണങ്ങൾ ഇന്ന് റിപ്പോർട്ടുചെയ്തു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,859 ആയി. 3935 ആണ് ആകെ മരണം. 1,83,956 പേർ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 57,968 ആണ് നിലവിൽ തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകൾ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ കേരളത്തിൽനിന്ന് റോഡ് മാർഗം എത്തിയവരാണ്.

കർണാടകത്തിൽ ഇന്ന് 5483 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 84 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,115 ആയി. ആകെ മരണം 2314. ഇതുവരെ 49,788 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. 72,005 ആണ് നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ.

കേരളത്തിൽ 1310 രോഗികൾ

കേരളത്തിൽ ഇന്ന് 1310 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേർന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ).തിരുവനന്തപുരം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുംകൂടി ചേർത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേർക്കും, എറണാകുളം ജില്ലയിലെ 132 പേർക്കും, പത്തനംതിട്ട ജില്ലയിലെ 130 പേർക്കും,

വയനാട് ജില്ലയിലെ 124 പേർക്കും, കോട്ടയം ജില്ലയിലെ 89 പേർക്കും, കോഴിക്കോട് ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 83 പേർക്കും, മലപ്പുറം ജില്ലയിലെ 75 പേർക്കും, തൃശൂർ ജില്ലയിലെ 60 പേർക്കും, ഇടുക്കി ജില്ലയിലെ 59 പേർക്കും, കൊല്ലം ജില്ലയിലെ 53 പേർക്കും, കാസർഗോഡ് ജില്ലയിലെ 52 പേർക്കും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, കണ്ണൂർ ജില്ലയിലെ 14 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP