Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌ന സുരേഷിനൊപ്പം ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ്; തലസ്ഥാനത്ത് സ്റ്റാച്യുവിലെ ബാങ്ക് ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത് ഒരുകോടി രൂപയും ഒരുകിലോ സ്വർണവും; റിയൽ എസ്റ്റേറ്റ് ഇടപാടിലെ പണമെന്ന് സ്വപ്‌നയുടെ മൊഴി; കേസിലെ മുഖ്യപ്രതി പി.കെ.റമീസുമായി ശിവശങ്കറിന്റെ വീട്ടിൽ തെളിവെടുപ്പ്; കേസിൽ നിർണായകമാവുക റമീസിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളും; മുൻ ഐടി സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌ന സുരേഷിനൊപ്പം ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ്; തലസ്ഥാനത്ത് സ്റ്റാച്യുവിലെ ബാങ്ക് ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത് ഒരുകോടി രൂപയും ഒരുകിലോ സ്വർണവും; റിയൽ എസ്റ്റേറ്റ് ഇടപാടിലെ പണമെന്ന് സ്വപ്‌നയുടെ മൊഴി; കേസിലെ മുഖ്യപ്രതി പി.കെ.റമീസുമായി ശിവശങ്കറിന്റെ വീട്ടിൽ തെളിവെടുപ്പ്; കേസിൽ നിർണായകമാവുക റമീസിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളും; മുൻ ഐടി സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തുകേസിൽ, 34 മണിക്കൂർ ചോദ്യം ചെയ്തിട്ടും മുൻഐടി സെക്രട്ടറി എം.ശിവങ്കറിനെ എൻഐഎ വിട്ടയച്ചതോടെ അദ്ദേഹം പ്രതിയാകില്ലെന്ന സൂചനകൾ വന്നിരുന്നു. എന്നാൽ, ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് പുതിയ വിവരം. സ്വപ്‌ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിന് വിനയാകുന്നത്.

അതിനിടെ, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി പി.കെ റമീസുമായി മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ എൻഐഎ തെളിവെടുപ്പ് നടത്തി. സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ റമീസുമായി എൻഐഎ സംഘമെത്തിയത്. നഗരത്തിലെ രണ്ട് ഹോട്ടലുകളിലും റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ളാറ്റിലും സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ വീട്ടിലും റമീസുമായി എൻഐഎ തെളിവെടുപ്പ് നടത്തി

കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി നിർണായമായേക്കും.സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്. യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ ഇടപാടിൽ പങ്കുവച്ചത് കോടികളാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി.

സ്വർണക്കടത്ത് കേസിൽ ഇനി നിർണ്ണായകം പ്രധാന പ്രതി ടികെ റമീസിന്റെമൊഴിയും ഡിജിറ്റൽ തെളിവുകളുമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. തുടർച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ എൻഐഎ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്.

ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എൻഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി ഇത്തരത്തിൽ ചോദ്യം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP