Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസി അന്തരിച്ചു; അന്തരിച്ചത് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ മുതലുള്ള നേതാവ്

മറുനാടൻ ഡെസ്‌ക്‌

കാക്കനാട്: മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്  ആലുങ്കൽ ദേവസി (80) അന്തരിച്ചു. സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടതു മുതല് പ്രവര്ത്തകനായിരുന്നു. സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചു. കളമശേരി-ഏലൂര് മേഖലയില് പ്രമുഖ എച്ച് എം എസ് ട്രേഡ് യൂണിയന് നേതാവായിരുന്നു. 1979 ലും 1991ലും നിയമസഭ തെരഞ്ഞെടുപ്പില് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയർമാൻ കൊച്ചൻ ഷിപ്പ് യാർ്ഡ് ബോർഡ് മെമ്ബര്, കെ എസ് എഫ് ഇ ബോർഡ് അംഗം എന്നീ നിലകളിലും ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള് വഹിച്ചിരുന്നു. തോപ്പില് പൈപ്പ് ലൈന് റോഡിന് സമീപം ആലുങ്കല് വീട്ടിലാണ് താമസം. ഭാര്യ ബേബി വരാപ്പുഴ വിതയത്തില് കുടുംബാംഗം. മക്കള് അഡ്വ ജോര്ജ് ആലുങ്കല് , പോള് ആലുങ്കല് മരുമക്കള് ടിന്റു ജോര്ജ്, നിഹില് പോള്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP