Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരുന്നയാൾ തൂങ്ങിമരിച്ചു; ആത്മഹത്യ ചെയ്തത് പള്ളിത്തുറ സ്വദേശി ജോയി; ഈ മാസം 27ന് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച രോഗിയെ മെഡിക്കല് കോളജിലേക്ക് മാറ്റാനൊരുങ്ങവെ ആത്മഹത്യ; തിരുവനന്തപുരം വൃദ്ധ സദനത്തിലെ 35 പേർക്ക് കൂടി കോവിഡ്; നിരീക്ഷണത്തിൽ കഴിഞ്ഞയാൾ മരിച്ച നിലയിൽ മലപ്പുറത്തും; കോവിഡ് പേടിയിൽ സംസ്ഥാനത്ത് ആത്മഹത്യയും വർധിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരുന്നയാൾ തൂങ്ങിമരിച്ചു.പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ജോയിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഇരിക്കവെയാണ് മരണം. അതേസമയം തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽപ്പെട്ട കൊച്ചുതുറയിൽ വൃദ്ധസദനത്തിലെ 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജോലിക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികൾ എല്ലാവരും ഏറെ പ്രായം ചെന്നവരാണ്. ആന്റിജൻ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തേക്കുമൂട് ബണ്ട് കോളനിയിലെ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ് കുട്ടികൾക്ക് അടക്കമാണ് രോഗം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് രോഗികൾക്കും ഇവിടെ കോവിഡ് ബാധ കണ്ടെത്തി.

അതേസമയം മലപ്പുറത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുലാമന്തോൾ താവുള്ളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിന്റെ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആഴ്ചകൾക്ക് മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിൽ മുകളിലെ നിലയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം സ്റ്റെയർകെയ്സിൽ വെക്കാറാണ് പതിവ്. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോൾ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് കണ്ടത്.

സംശയം തോന്നിയ വീട്ടുകാർ കയറി നോക്കിയപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പുലാമന്തോൾ ഗ്രാമപഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റുകൾക്ക് വിധേയമാക്കിയതിനു ശേഷം സംസ്‌കാരത്തിനുള്ള നടപടികൾ സ്വീകരിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP