Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടി; മുന്മുഖ്യമന്ത്രിയുടെ താമസം ഔദ്യോഗിക വസതിയായ ഫെയർ വ്യൂവിൽ; വീട്ടുതടങ്കൽ തുടരുന്നത് ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ മുതലുള്ള പ്രക്ഷോഭത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷ നിയമപ്രകാരം ഓഗസ്റ്റ് അഞ്ചുമുതൽ മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ കഴിയുകയാണ്.

2019 ഓഗസ്റ്റ് അഞ്ചിന് സ്വയം ഭരണ പദവി നൽകുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ടുകേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മെഹബൂബ മുഫ്തിയേയും മുതിർന്ന നേതാക്കളെയും തടവിൽ പാർപ്പിച്ചത്.

കഴിഞ്ഞ മേയിൽ മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക് കൂടി സർക്കാർ നീട്ടിയിരുന്നു. ഔദ്യോഗിക വസതിയായ ഫെയർ വ്യൂവിലാണ് ഇപ്പോൾ മുന്മുഖ്യമന്ത്രിയുടെ താമസം. നേരത്തേ ശ്രീനഗറിലെ എം.എ റോഡിലുള്ള വസതിയിൽ വീട്ടുതടങ്കലിലായിരുന്നു ഇവർ. ഏകദേശം ഒരു വർഷത്തോടടുക്കുന്നു മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ കഴിയാൻ തുടങ്ങിയിട്ട്. അതേസമയം മുൻ മുഖ്യമന്ത്രിമാരും ദേശീയ കോൺഫറൻസ് നേതാക്കളുമായ ഫാറൂഖ് അബ്ദുല്ലയെയും മകൻ ഒമർ അബ്ദുല്ലയേയും ഏഴുമാസത്തെ വീട്ടുതടങ്കലിന് ശേഷം വിട്ടയച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP