Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; പുതുക്കിയ വോട്ടർ പട്ടിക ഓഗസ്റ്റിൽ; വോട്ടെടുപ്പ് ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ; 65 കഴിഞ്ഞവർക്ക് വോട്ടു ചെയ്യാനായി ഓർഡിനൻസ് പുറപ്പെടുവിക്കും; പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം; പ്രചാരണത്തിന് കർശന നിയന്ത്രണം; മാധ്യമങ്ങളിലൂടെ ഉള്ള പ്രചാരണങ്ങൾക്ക് മുൻതൂക്കമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; പുതുക്കിയ വോട്ടർ പട്ടിക ഓഗസ്റ്റിൽ; വോട്ടെടുപ്പ് ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ; 65 കഴിഞ്ഞവർക്ക് വോട്ടു ചെയ്യാനായി ഓർഡിനൻസ് പുറപ്പെടുവിക്കും; പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം; പ്രചാരണത്തിന് കർശന നിയന്ത്രണം; മാധ്യമങ്ങളിലൂടെ ഉള്ള പ്രചാരണങ്ങൾക്ക് മുൻതൂക്കമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കോവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. ഏഴ് ജില്ലകളിൽ വീതം രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും. വോട്ടിങ് സമയം ഒരു മണിക്കൂർ നീട്ടും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെ. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു.

പ്രചാരണത്തിന് കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. പൊതു സമ്മേളനങ്ങൾക്ക് പകരം മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുൻതൂക്കം. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറു സംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാർക്ക് മാസ്‌ക്കും കൈയുറകളും നൽകും.സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങൾ. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും.

എല്ലാ ബൂത്തിലും ഉദ്യോഗസ്ഥർക്ക് മുന്നിൽ സാനിറ്റൈസറുണ്ടാകും. വോട്ട് ചെയ്യാൻ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് വരി നിൽക്കാനുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തും.75 കഴിഞ്ഞവർക്ക് പോസ്റ്റൽ / പ്രോക്സി വോട്ടുകളും പരിഗണിക്കുന്നുണ്ട്. കോവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട് അല്ലെങ്കിൽ പ്രോക്സി വോട്ട് (വീട്ടിലെ മറ്റൊരാൾക്ക് വോട്ടിടാം) ചെയ്യാൻ അനുമതി നൽകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് - മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും. താത്കാലിക ക്രമീകരണമായതിനാൽ ഇതിനായി ഓർഡിനൻസ് മതിയാകും. 65വയസ് കഴിഞ്ഞവർക്ക് പോസ്റ്റൽ / പ്രോക്സി വോട്ട് അനുവദിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ 75 കഴിഞ്ഞവർക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാദ്ധ്യത. 65 കഴിഞ്ഞവർക്ക് വോട്ടു ചെയ്യാൻ എത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പുതുക്കിയ വോട്ടർ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകൾ നീക്കാത്തതിൽ പരാതികൾ ഉയർന്നിരുന്നു. ഇവ നീക്കുന്ന നടപടികൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടത്തി വരികയാണ്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ്. പുതിയ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP