Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും; ഓഗസ്റ്റ് 31 വരെ രാജ്യാന്തര വിമാന സർവീസുകൾ നിരോധിച്ച് ഡിജിസിഎ ഉത്തരവ്

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും; ഓഗസ്റ്റ് 31 വരെ രാജ്യാന്തര വിമാന സർവീസുകൾ നിരോധിച്ച് ഡിജിസിഎ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. ഓഗസ്റ്റ് 31 വരെ രാജ്യാന്തര വിമാന സർവീസുകൾ നിരോധിച്ച് കൊണ്ട് ഡിജിസിഎ ഉത്തരവിറക്കി.

കോവിഡ് വ്യാപനം തുടങ്ങിയ മാർച്ച് 23 മുതൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരികെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് സർവീസുകൾ നടത്തുന്നത്.

നിലവിൽ വിവിധ കമ്പനികൾ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് ഒരു മാസം മുൻപാണ് ആഭ്യന്തര വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP