Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ; ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് പാർട്ടി സെക്രട്ടറി; സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാനാണ് രമേശ് ചെന്നിത്തലയുടെ മേൽ കുതിര കയറുന്നത്; കോടിയേരിയെ രൂക്ഷമായി വിമർശിച്ചു ഷാഫി പറമ്പിൽ

സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ; ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് പാർട്ടി സെക്രട്ടറി; സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാനാണ് രമേശ് ചെന്നിത്തലയുടെ മേൽ കുതിര കയറുന്നത്; കോടിയേരിയെ രൂക്ഷമായി വിമർശിച്ചു ഷാഫി പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർസംഘചാലകാണെന്ന ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി എന്നാണ് ഷാഫി പറമ്പിൽ വിമർശനം ഉന്നയിച്ചത്.

ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സിപിഎം പാർട്ടി സെക്രട്ടറിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഫേസ്‌ബുക്കിലൂടെയാണ് കോടിയേരിയെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുമായി താരതമ്യപ്പെടുത്തി വിമർശനമുന്നയിച്ചത്. സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാനാണ് രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറുന്നത്. ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ടെന്ന് വ്യക്തമാക്കി തരികയാണെന്നും ഷാഫി പറമ്പിൽ ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക് പോസ്റ്റ് വായിക്കാം...

സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സിപിഎം പാർട്ടി സെക്രട്ടറി.
സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട.

15 വയസ്സ് വരെ ആർ.എസ്.എസ് ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന എസ്.ആർ.പിയുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്പ്രിങ്‌ളറായാലും ബെവ് ക്യു ആയാലും പി.ഡബ്ല്യു.സി ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP