Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈനിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് പുനരാരംഭിക്കുന്നു; ഓഗസ്റ്റ് 9 മുതൽ അപേക്ഷകൾ നൽകാം

ബഹ്‌റൈനിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് പുനരാരംഭിക്കുന്നു; ഓഗസ്റ്റ് 9 മുതൽ അപേക്ഷകൾ നൽകാം

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് പുനരാരംഭിക്കുന്നു. ബഹ്റൈനിലെ ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റിയാണ് (എൽ.എം.ആർ.എ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒമ്പത് മുതൽ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷ സ്വീകരിക്കും. നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുന്നത് എൽഎംആർഎ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

സ്വകാര്യ തൊഴിൽ ദാതാക്കൾക്ക് വിദേശ തൊളിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇതോടെ അനുമതി ലഭിക്കും. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലെ ഗവൺമന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തതിരിക്കുന്നത്. നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP