Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജൂലൈ മുതൽ സെപ്റ്റംബർ വരയുള്ള മാസങ്ങളിൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ഓഗസ്റ്റ് 24 ന് സുപ്രീംകോടതി പരിഗണിക്കും; നിലപാട് അറിയിക്കാൻ കേരളം ഉൾപ്പെടെയുള്ള കക്ഷികൾക്ക് അവകാശം; തീരുമാനം തമിഴ്‌നാട് നിലപാട് തള്ളി

ജൂലൈ മുതൽ സെപ്റ്റംബർ വരയുള്ള മാസങ്ങളിൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ഓഗസ്റ്റ് 24 ന് സുപ്രീംകോടതി പരിഗണിക്കും; നിലപാട് അറിയിക്കാൻ കേരളം ഉൾപ്പെടെയുള്ള കക്ഷികൾക്ക് അവകാശം; തീരുമാനം തമിഴ്‌നാട് നിലപാട് തള്ളി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മൺസൂൺ ശക്തമായ ജൂലൈ മുതൽ സെപ്റ്റംബർ വരയുള്ള മാസങ്ങളിൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ഓഗസ്റ്റ് 24 ന് സുപ്രീംകോടതി പരിഗണിക്കും. കേരളം ഉൾപ്പടെയുള്ള കേസിലെ കക്ഷികൾക്ക് ജലനിരപ്പ് താഴ്‌ത്തുന്നതിനെ സംബന്ധിച്ച് നിലപാട് അറിയിക്കാം എന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2020 ജനുവരി 1 നും മെയ് 30 നും ഇടയിൽ 62 ഭൂചലനങ്ങളാണ് മുല്ലപെരിയാർ മേഖലയിൽ ഉണ്ടായതെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് വലിയ ഭൂകമ്പ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മൺസൂൺ കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഇടുക്കി സ്വദേശിയായ റസ്സൽ ജോയ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2018 ൽ റസ്സൽ ജോയ് നൽകിയ അപേക്ഷ പരിഗണിച്ച് അണക്കെട്ടിലെ ജലനിരപ്പ് 139.9 അടി ആയി കുറയ്ക്കാൻ തമിഴ്‌നാടിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. 2018 ലെ അപേക്ഷ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇതിനോട് ഒപ്പം പുതിയ അപേക്ഷയും പരിഗണിക്കാം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

തീർപ്പാക്കിയ വിഷയത്തിൽ സുപ്രീം കോടതി വീണ്ടും വാദം കേൾക്കുന്നതിനെ തമിഴ്‌നാട് സർക്കാർ അഭിഭാഷകർ എതിർത്തു. എന്നാൽ മൺസൂൺ കാലത്ത് ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തിലുള്ള അന്തിമ തീർപ്പ് സുപ്രീം കോടതി ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യു ചൂണ്ടിക്കാട്ടി. കേരളത്തിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ ജി പ്രകാശ് ഹാജർ ആയി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP