Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

172 പ്രവാസികൾ നാടണഞ്ഞൂ; ഐ.സി.എഫ് ചാർട്ടേഡ് വിമാനം കോഴിക്കോട്ടെത്തി

172 പ്രവാസികൾ നാടണഞ്ഞൂ; ഐ.സി.എഫ് ചാർട്ടേഡ് വിമാനം കോഴിക്കോട്ടെത്തി

സ്വന്തം ലേഖകൻ

ഹ്റൈനിൽ നിന്നുള്ള ഐ.സി.എഫിന്റെ മൂന്നാമത് ചാർട്ടേർഡ് വിമാനം 172 യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷിതമായെത്തി. ജോലി നഷ്ടപ്പെട്ടവർ 35, ജോലി കുറവായതിന്റെ പേരിൽ നാട്ടിലേക്ക് പോകുന്നവർ 40, വിസിറ്റ് വിസയിൽ വന്ന് കുടുങ്ങിപ്പോയവർ 9, വീട്ടിലെ അടിയന്തിര ആവശ്യങ്ങൾക്ക് പോകുന്ന 42 പേർ, ചികിത്സാർത്ഥം പോകുന്ന 20 പേർ, സ്ത്രീകളും കുട്ടികളുമടക്കം 26 എന്നിങ്ങനെയാണ് ഫ്ളൈറ്റിലെ യാത്രക്കാർ.

20 ശതമാനം പേർക്ക് 20 മുതൽ 100 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ച് കൊടുത്തിരുന്നു. ഈ ദുരിത സമയത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകാൻ ഐ.സി.എഫിന് കഴിഞ്ഞു. ബഹ്റൈൻ എക്സ്‌പ്രസ്സ് & ടൂർ ട്രാവൽസിന്റെ സഹകരണത്തോടെയാണ് ഫ്‌ളൈറ്റ് ചാർട്ടർ ചെയ്തിരുന്നത്. ജോലിയും ശമ്പളവുമില്ലാതെ റൂമുകളിൽ കഴിയേണ്ടി വന്ന നിരവധി പേർക്ക് സമാശ്വാസമാകാൻ ഐ.സി.എഫിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് ഈടാക്കിയിട്ടുള്ളത്. ഐ.സി.എഫിന്റെ സ്നേഹ സമ്മാനമായി മുഴുവൻ യാത്രക്കാർക്കും ഭക്ഷണക്കിറ്റുകളും നൽകി. വി. പി. കെ. അബൂബക്കർ ഹാജി, എം. സി. അബ്ദുൽ കരീം, ഉസ്മാൻ സഖാഫി, റഫീഖ് ലത്തീഫി, കെ. പി. മുസ്തഫ ഹാജി, ഇ. അബ്ദുറഹീം, ഷമീർ പന്നൂർ, അബ്ദുസ്സലാം പെരുവയൽ, ശംസുദ്ധീൻ മാമ്പ, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ എയർപോർട്ടിൽ യാത്രികർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP