Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നിട്ട് ഇന്ന് ഒരു വർഷം; ഇത് മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനം; മുസ്ലിം മഹിള അവകാശ ദിനമായി ആചരിക്കുന്നുവെന്ന് വി.മുരളീധരൻ

മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നിട്ട് ഇന്ന് ഒരു വർഷം; ഇത് മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനം; മുസ്ലിം മഹിള അവകാശ ദിനമായി ആചരിക്കുന്നുവെന്ന് വി.മുരളീധരൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം സഹോദരിമാരുടെയും അമ്മമാരുടെയും പതിറ്റാണ്ടുകളായുള്ള കണ്ണീരിന് മോദി സർക്കാർ അറുതി വരുത്തിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. മുത്തലാഖ് നിയമം നടപ്പാക്കിയതിന്റെ ഒന്നാം വാർഷികമായ ഇന്ന് രാജ്യം മുസ്ലിം മഹിള അവകാശ ദിനമായി ആചരിക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരൻ ഇക്കാര്യമറിയിച്ചത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ത്യയുടെ ചരിത്രത്തിലെ സുപധാന ദിനമാണിന്ന്. നരേന്ദ്ര മോദി സർക്കാർ മുത്തലാഖ് നിയമം കൊണ്ടുവന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. രാജ്യത്തെ മുസ്ലിം സഹോദരിമാരുടെയും അമ്മമാരുടെയും പതിറ്റാണ്ടുകളായുള്ള കണ്ണീരിനാണ് കേന്ദ്ര സർക്കാർ അറുതി വരുത്തിയത്. രാജ്യത്തെവിടെയുമുള്ള സ്ത്രീയും പുരുഷനും തുല്യരാണെന്നും അവർക്ക് തുല്യ അവകാശങ്ങളാണുള്ളതെന്നുമുള്ള ബോധ്യം കൂടിയാണ് കേന്ദ്ര സർക്കാർ ആർജവത്തോടെ നടപ്പാക്കിയത്. നമ്മുടെ മുസ്ലിം സഹോദരിമാർ ഏറെക്കാലമായി ഉള്ളുലഞ്ഞ് ആവശ്യപ്പെടുന്ന കാര്യം സാധ്യമായ ഈ ദിനം മുസ്ലിം മഹിള അവകാശ ദിനമായി ആചരിക്കുകയാണ് ഇന്ന് രാജ്യം.

സാമൂഹിക നീതിയും ലിംഗ നീതിയും ഉറപ്പാക്കാനുള്ള ആർജവം കൂടിയാണ് കേന്ദ്ര സർക്കാർ കാണിച്ചത്. അതിനെ വിമർശിക്കുന്നവർ മുത്തലാഖിനെതിരെ സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി മറന്നു പോകരുത്. മുസ്ലിം സമുദായത്തിലെ വിവാഹമോചന രീതിയായ മുത്തലാഖ് ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നതിനാൽ നിയമ വിരുദ്ധമെന്നായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാർ രാജ്യത്ത് മുത്തലാഖ് നിയമം നടപ്പാക്കിയത്. മൂന്നു തലാഖ് ചൊല്ലിയാൽ വിവാഹ മോചനമായി എന്ന കാടൻ വ്യവസ്ഥക്കെതിരെ ഇങ്ങനെ ഒരു നിയമം അനിവാര്യമായിരുന്നു.

സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള മോദി സർക്കാരിന്റെ നിരന്തര പരിശ്രമങ്ങളുടെ തുടർച്ചയാണ് മുത്തലാഖ് നിയമം. ഇത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള നിയമമാണെന്ന സിപിഎമ്മിന്റെ ആരോപണം ശരിയല്ല. ഇത് മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണ്.

നിയമം നടപ്പാക്കി ഒരു വർഷത്തിനുള്ളിൽ കേരളത്തിലടക്കം രാജ്യത്ത് എത്രയോ മുത്തലാഖ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആരൊക്കെ എതിർത്താലും, സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നിയ സാമൂഹ്യനീതിക്കാണ് കേന്ദ്ര സർക്കാർ ശ്രമം. അതിനിയും തുടരുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP