Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണ മൊഴി പുറത്തു വിട്ടത് സിബിഐ അന്വേഷണം ഏറ്റെടുത്തതിനാൽ; വീഡിയോ ചാനലിന് കൊടുത്തത് താൻ തന്നെയെന്ന് കലാഭവൻ സോബി; സിബിഐ മൊഴി എടുക്കുമെന്ന പ്രതീക്ഷയിൽ വെളിപ്പെടുത്തൽ; നീതിയുറപ്പാക്കാൻ നിയമ പോരാട്ടം തുടരുമെന്നും വിശദീകരണം; ബാലഭാസ്‌കറിനെ സ്വർണ്ണ കടത്ത് സംഘം കൊന്നത് തന്നെയെന്ന് മറുനാടനോടും വിശദീകരിച്ച് സോബി

മരണ മൊഴി പുറത്തു വിട്ടത് സിബിഐ അന്വേഷണം ഏറ്റെടുത്തതിനാൽ; വീഡിയോ ചാനലിന് കൊടുത്തത് താൻ തന്നെയെന്ന് കലാഭവൻ സോബി; സിബിഐ മൊഴി എടുക്കുമെന്ന പ്രതീക്ഷയിൽ വെളിപ്പെടുത്തൽ; നീതിയുറപ്പാക്കാൻ നിയമ പോരാട്ടം തുടരുമെന്നും വിശദീകരണം; ബാലഭാസ്‌കറിനെ സ്വർണ്ണ കടത്ത് സംഘം കൊന്നത് തന്നെയെന്ന് മറുനാടനോടും വിശദീകരിച്ച് സോബി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കാനെത്തുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് താൻ റിക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്ന വീഡിയോ പുറത്തുവിട്ടതെന്ന് കലാഭവൻ സോബി ജോർജ്ജ്.

ബാലുവിന്റെ മരണത്തെ സംബന്ധിച്ച ചില സുപ്രധാന വിവരങ്ങൾ താൻ വീഡിയോ രൂപത്തിലാക്കി ബാലഭാസ്‌കറിന്റെ ബന്ധു പ്രിയയ്ക്കും തന്റെ അഭിഭാഷകൻ രാമൻ കർത്തയ്ക്കും കൈമാറിയതായി സോബി കഴിഞ്ഞദിവസം മറുനാടനോട് വ്യക്തമാക്കിയിരുന്നു. വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇത് ഇപ്പോൾ പുറത്തുവന്നാൽ ബാലഭാസ്‌കറിന്റെ മരണത്തിന് ഉത്തരവാദികൾ എന്ന് താൻ വിശ്വസിക്കുന്നവർക്ക് രക്ഷപെടാൻ അവസരമാവുമെന്നും അതിനാൽ ഇത് രഹസ്യമായി സൂക്ഷിക്കുകയാണെന്നുമായിരുന്നു സോബി പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് ഇന്ന് റിപ്പോർട്ടർ ചാനൽ വഴി ഈ വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ പ്രതികണമാരാഞ്ഞപ്പോഴാണ് മാറിയ സാഹചര്യത്തിലാണ് താൻ വീഡിയോ പുറത്തുവിട്ടതെന്ന് സോബി ജോർജ്ജ് മറുനാടനോട് വ്യക്തമാക്കിയത്. ഇനിയെന്താലും സി ബി ഐ തന്റെ മൊഴിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തന്റെ മൊഴിശേഖരിച്ച് അന്വേഷണം നടത്താനും ശാത്രീയ പരിശോധനയ്ക്ക് വിധേയമാക്കി സത്യങ്ങൾ കണ്ടെത്താനും അന്വേഷണ ഏജൻസികൾ തയ്യാറായില്ലങ്കിൽ ഇതിനായി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സോബി കൂട്ടിച്ചേർത്തു.

ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അപകടം ആസൂത്രിതമാണോ സ്വർണക്കടത്ത് സംഘം ഇതിനു പിന്നിലുണ്ടോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്കാണ് സിബിഐ ഉത്തരം തേടുന്നത്.അടുത്ത ദിവസം ബാലഭാസ്‌കറിന്റെ അച്ഛനമ്മമാർ, ഭാര്യ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴി എടുക്കും. നേരത്തേ കേസ് അന്വേഷിച്ച ലോക്കൽ പൊലീസ്, കസ്റ്റംസ് എന്നിവരിൽനിന്ന് സിബിഐ വിശദാംശങ്ങൾ ശേഖരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ നേരത്തേതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. സ്വർണക്കടത്ത് സംഘങ്ങളെയും മരണശേഷം ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ ശ്രമം നടത്തിയ ചില കേന്ദ്രങ്ങളെയുമായിരുന്നു സംശയം. ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ സംഘാടകനായ പ്രകാശ് തമ്പിയും സുഹൃത്ത് വിഷ്ണുവും നേരത്തേ സ്വർണക്കടത്ത് കേസിൽ പിടിയിലായിരുന്നു. കൂടാതെ, അപകടസമയത്ത് ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന അർജുൻ മൊഴിമാറ്റിയതും കുടുംബാഗങ്ങളുടെ സംശയം ബലപ്പെടുത്തി.

ഇതിനു പുറമെ അടുത്തിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സരിത് ബാലഭാസ്‌കറിന് അപകടം നടന്ന സ്ഥലത്ത് ആ സമയത്ത് കണ്ടതായി കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സ്വർണക്കടത്ത് സംഘങ്ങളിലേക്കും സിബിഐ അന്വേഷണം നീളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP