Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബിഹാറിൽ രാഷ്ട്രീയ വിവാദമാകുന്നു; അന്വേഷണവുമായി മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബീഹാർ അഡ്വക്കേറ്റ് ജനറൽ; എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബർത്തിയുടെ ഹരജിയെ സുപ്രീം കോടതിയിൽ എതിർക്കുമെന്നും എ.ജി; സുശാന്തിന്റെ കുടുംബത്തെ കോടതിയിൽ പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാർ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി പറ്റ്ന ഹൈക്കോടതിയിൽ

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബിഹാറിൽ രാഷ്ട്രീയ വിവാദമാകുന്നു; അന്വേഷണവുമായി മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബീഹാർ അഡ്വക്കേറ്റ് ജനറൽ; എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബർത്തിയുടെ ഹരജിയെ സുപ്രീം കോടതിയിൽ എതിർക്കുമെന്നും എ.ജി; സുശാന്തിന്റെ കുടുംബത്തെ കോടതിയിൽ പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാർ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി പറ്റ്ന ഹൈക്കോടതിയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ബിഹാറിൽ രാഷ്ട്രീയ വിവാദമാകുന്നു. സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെ സുശാന്തിന്റെ കേസിൽ അദ്ദേഹത്തിന്റെ കുടുംബത്തെ കോടതിയിൽ പിന്തുണയ്ക്കുമെന്ന് നീതീഷ് കുമാർ സർക്കാർ വ്യക്തമാക്കി. തനിക്കെതിരായ കേസ് മുംബൈയിലേക്ക് മാറ്റാനുള്ള നടന്റെ സുഹൃത്ത് റിയ ചക്രബർത്തി നടത്തിയ ശ്രമങ്ങളെ തടഞ്ഞുകൊണ്ട് സുപ്രീം കോടതിയിൽ കേസ് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. തെറഞ്ഞെടുപ്പു അടുത്ത സാഹചര്യത്തിൽ സുശാന്ത് വിഷയം ബിഹാറിൽ ചർച്ചയാകുമെന്നാണ് പുറത്തുവരുന്ന വിവരം.

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ബീഹാർ അഡ്വ. ജനറൽ ലളിത് കുമാർ അറിയിച്ചിരുന്നു. മുംബൈയിലെത്തിയ പറ്റ്ന പൊലീസ് സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് എ.ജിയുടെ ആരോപണം. അതേസമയം എഫ്.ഐ.ആർ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബർത്തിയുടെ ഹരജിയെ സുപ്രീം കോടതിയിൽ എതിർക്കുമെന്നും എ.ജി പറഞ്ഞു. ഇതിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത്ഗിയെ ചുമതലെപ്പെടുത്തിയതായും എ.ജി വ്യക്തമാക്കി.

നടി റിയാ ചക്രബർത്തിയടക്കം ആറ് പേർക്കെതിരെയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആത്മഹത്യാ പ്രേരണ അടക്കം ചുമത്തിയാണ് എഫ്.ഐ.ആർ ഇട്ടത്. തുടർന്നായിരുന്നു റിയയെ ചോദ്യം ചെയ്യാനായി പറ്റ്ന പൊലീസ് മുംബൈയ്ക്ക് പോയത്. റിയയുടെ വസതിയിലെത്തിയ പറ്റ്ന അന്വേഷണ സംഘത്തിന് അവരെ കാണാനായിരുന്നില്ല.

ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തോട് മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബീഹാർ എ.ജി ആരോപിച്ചത്. സാധാരണ ഏതെങ്കിലും കേസന്വേഷണത്തിന്റെ ഭാഗമായി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പൊലീസ് സംഘം പോയാൽ ആ സംസ്ഥാനത്തെ പൊലീസ് സഹകരിക്കുകയാണ് പതിവ്. എന്നാൽ ആ കീഴ്‌വഴക്കങ്ങൾ മുംബൈ പൊലീസ് ലംഘിച്ചുവെന്നാണ് ലളിത് കുമാർ പറഞ്ഞത്.

പ്രതിപക്ഷ നേതാക്കളായ രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ്, ലോക് ജനശക്തി പാർട്ടിയിലെ ചിരാഗ് പാസ്വാൻ തുടങ്ങിയ സഖ്യകക്ഷികൾ സുശാന്ത് സിങ് രജ്പുത്തിന്റെ കുടുംബത്തെ സർക്കാർ സഹായിക്കുന്നില്ലെന്ന് ആരോപിച്ചതിനെ തുടർന്നാണ് ബീഹാർ സർക്കാരിന്റെ നീക്കം. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല സിബിഐ- എൻഐഎ- എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന് നൽകണമെന്ന് മുൻകേന്ദ്ര മന്ത്രി സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിരുന്നു.

അതേസമയം എ.ജിയുടെ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി മഹാരാഷ്ട്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. ബീഹാർ പെലീസ് മുംബൈയിൽ വന്നിട്ടുണ്ടാകാമെന്നും എന്നാൽ നിലവിൽ ശരിയായ ദിശയിലാണ് മുംബൈ പൊലീസ് കേസന്വേഷണം നടത്തുന്നതെന്നുമാണ് സർക്കാരിൽ നിന്നും വന്ന പ്രതികരണം. ഇതിനിടെ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പൊതുതാത്പര്യ ഹരജി പറ്റ്ന ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. അന്വേഷണം പറ്റ്ന പെലീസിൽ നിന്ന് സിബിഐ.ക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഹരജി. നേരത്തെ തന്നെ കേസ് സിബി.ബിക്ക് വിടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

സുശാന്ത് സിംഗിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിക്കെതിരെ കേസ് എടുത്തിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ സിങ് നൽകിയ പരാതിയിലാണ് ബീഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രണയത്തിന്റെ പേരിൽ സുശാന്തിൽ നിന്ന് റിയ പണം കവർന്നതായും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായുമാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഐ.പി.സി 406, 420, 341,323,342 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ജൂൺ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ ഫ്‌ളാറ്റിൽ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോർട്ട് വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP