Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ രാമായണ മാസത്തിൽ ഞാൻ നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു..'സീതാരാഘവീയം'; ഇൻസ്റ്റാഗ്രാമിലൂടെ നൃത്ത വീഡിയോ പങ്കുവച്ച് നടി ശാലു മേനോൻ

ഈ രാമായണ മാസത്തിൽ ഞാൻ നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു..'സീതാരാഘവീയം'; ഇൻസ്റ്റാഗ്രാമിലൂടെ നൃത്ത വീഡിയോ പങ്കുവച്ച് നടി ശാലു മേനോൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാമായണ കാലമാണ്. ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ അടക്കം രാമായണ പാരായണങ്ങളൊന്നും നടക്കാറില്ല. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള രാമായണങ്ങളും നടക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ നൃത്ത വീഡിയോ ആരാധകരുമായി പങ്കുവച്ച് നടിയും നർത്തകിയുമായ ശാലു മേനോനും രംഗത്തെത്തി.

രാമായണമാസവുമായി ബന്ധപ്പെട്ടുള്ള 'സീതാരാഘവീയം' എന്ന തന്റെ നൃത്തശിൽപ്പത്തിന്റെ ആദ്യഭാഗമാണ് ശാലു ഇൻസ്റ്റാഗ്രാം വഴിയും ഫേസ്‌ബുക്ക് വഴിയും പങ്കുവച്ചിരിക്കുന്നത്.'ഈ രാമായണ മാസത്തിൽ ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു' എന്നും ശാലു മേനോൻ തന്റെ പോസ്റ്റിൽ പറയുന്നു. ശാലു തന്നെയാണ് നൃത്തത്തിന്റെ കൊറിയോഗ്രാഫിയും കൈകാര്യം ചെയ്തിരിക്കുന്നത്.

യു.ഡി.എഫ് സർക്കാരിനെ ഉലച്ച സോളാർ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നിറഞ്ഞ ശാലു മേനോൻ 'കറുത്ത മുത്ത്' എന്ന സീരിയലിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്കുള്ള തന്റെ തിരിച്ചുവരവ് നടത്തിയത്. പിന്നീടും സീരിയലുകളിൽ വേഷമിട്ട ശാലു നിരവധി നൃത്ത വിദ്യാലയങ്ങളും നടത്തുന്നുണ്ട്.

      View this post on Instagram

ഈ രാമായണമാസത്തിൽ ഞാൻ നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP