Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പച്ചയിലും കറുപ്പിലും തീർത്തൊരു അതിസുന്ദര കുട്ടപ്പൻ! റേസ് ട്രാക്കുകൾക്ക് മാത്രമായി ലംബോർഗിനിയുടെ എസ്സൻസ; ലംബോർഗിനിയുടെ ഹൈപ്പർ കാറിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു

പച്ചയിലും കറുപ്പിലും തീർത്തൊരു അതിസുന്ദര കുട്ടപ്പൻ! റേസ് ട്രാക്കുകൾക്ക് മാത്രമായി ലംബോർഗിനിയുടെ എസ്സൻസ; ലംബോർഗിനിയുടെ ഹൈപ്പർ കാറിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: റേസ് ട്രാക്കുകളെ വാഴാൻ പുതിയകാർ കൂടി എത്തുന്നു. ലംബോർഗിനിയുടെ എസ്സൻസ ഹൈപ്പർകാറാണ് പുതുതായി പുറത്തിറങ്ങുന്നത്. . ഒരു മാസം മുമ്പാണ് തങ്ങളുടെ ഏറ്റവും വേഗമേറിയ സൂപ്പർ കാർ 'സിയൻ' ലാംബൊ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് പുതിയ കാറിന്റെ മോഡൽ കൂടി എത്തുന്നത്. തൽക്കാലം റോഡിൽ ഓടിക്കാൻ പറ്റുന്ന വാഹനമല്ലിത്. ട്രാക്കിൽ മാത്രം ഓടുന്ന ഹൈപ്പർ കാറാണ് എസ്സൻസ SCV12.

6.5ലിറ്റർ വി 12 എഞ്ചിനാണ് എസ്സൻസയുടെ ഹൃദയം. 819 ബി.എച്ച്.പി കരുത്ത് ഉൽപ്പാദിപ്പിക്കും. പുതിയ തലമുറ കാർബൺ ഫൈബർ ഷാസിയാണ് നൽകിയിരിക്കുന്നത്. പരമ്പരാഗതമായ റോൾകേജ് ഡിസൈൻ ഒഴിവാക്കി പുത്തൻ മോണോകോക്ക് തീമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

ഗിയർബോക്‌സിന്റെ സാങ്കേതികവിദ്യയും പുത്തനാണ്. എക്‌സ് ട്രാക്ക് സീക്വൻഷ്യൽ സിക്‌സ് സ്പീഡ് ഗിയർബോക്‌സാണ് എസ്സൻസക്ക്. വാഹനത്തിന്റെ പവർ ടു വെയ്റ്റ് റേഷ്യോ 1660 ബി.എച്ച്.പി/ടൺ ആണെന്ന് പറയുമ്പോഴാണ് സൂപ്പർ കാറുകളെ മറികടന്ന് ഹൈപ്പർ സ്വഭാവമാർജ്ജിക്കുന്ന വന്യമായ കരുത്തിനെപറ്റി നമ്മുക്ക് ബോധ്യമാവുക.

പിറല്ലി ടയറുകൾ പിടിപ്പിച്ചിരിക്കുന്നത് മഗ്‌നീഷ്യം ട്രിമ്മുകളിലാണ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 20 ഇഞ്ചുമാണ് ടയർ സൈസ്. എസ്സൻസയുടെ വിശദമായ ചിത്രങ്ങളാണ് നിലവിൽ ലംബോർഗിനി പുറത്തുവിട്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP