Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലദ്വാരത്തിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണം പുറത്തെടുക്കാൻ കൊണ്ടോട്ടിയിൽ പ്രത്യേക സംവിധാനം; മിശ്രിതമായി പല വസ്തുക്കളിൽ കലർത്തി കൊണ്ടു വരുന്ന മഞ്ഞലോഹം വേർതിരിക്കാൻ നടക്കാവിൽ താവളം; സ്വർണ്ണ പണിക്കാരന് കൂലി ദിവസം 3500 രൂപ; ഒറ്റക്കടത്തിന് കാരിയർമാർക്ക് കൂലി 35,000 രൂപ; മുസ്ലിം ഇതര നാമധാരികൾക്ക് കൂടുതൽ പരിഗണന; സ്വർണ്ണകടത്ത് മാഫിയയുടെ തലസ്ഥാനം മലബാർ തന്നെ; റമീസിന്റെ ബന്ധങ്ങൾ തേടി എൻഐഎ

മലദ്വാരത്തിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണം പുറത്തെടുക്കാൻ കൊണ്ടോട്ടിയിൽ പ്രത്യേക സംവിധാനം; മിശ്രിതമായി പല വസ്തുക്കളിൽ കലർത്തി കൊണ്ടു വരുന്ന മഞ്ഞലോഹം വേർതിരിക്കാൻ നടക്കാവിൽ താവളം; സ്വർണ്ണ പണിക്കാരന് കൂലി ദിവസം 3500 രൂപ; ഒറ്റക്കടത്തിന് കാരിയർമാർക്ക് കൂലി 35,000 രൂപ; മുസ്ലിം ഇതര നാമധാരികൾക്ക് കൂടുതൽ പരിഗണന; സ്വർണ്ണകടത്ത് മാഫിയയുടെ തലസ്ഥാനം മലബാർ തന്നെ; റമീസിന്റെ ബന്ധങ്ങൾ തേടി എൻഐഎ

ജംഷാദ് മലപ്പുറം

മലപ്പുറം: മിശ്രിതമായും വിവിധ വസ്തുക്കൾക്കൊപ്പം കലർത്തിയും കടത്തിക്കൊണ്ടുവരുന്ന സ്വർണം വേർതിരിച്ചെടുക്കാൻ സ്വർണക്കടത്ത് മാഫിയക്ക് കോഴിക്കോട് നടക്കാവിൽ പ്രത്യേക താവളം. ഇത്തരം സ്വർണം വേർതിരിച്ചെടുക്കാൻ രാത്രി കാലങ്ങളിലെത്തുന്ന സ്വർണപ്പണിക്കാരന് നൽകുന്ന കൂലി 3500രൂപ.

കരിപ്പൂർ വഴി മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന സ്വർണം പുറത്തെടുക്കുന്നതുകൊണ്ടോട്ടി കൊട്ടൂക്കര പൂളപ്പാടത്തെ കേന്ദ്രത്തിൽവച്ചാണ്. ഒളിഞ്ഞിരുന്ന ചരട് വലിക്കുന്ന സ്വർണക്കടത്ത് മാഫിയകളുടെ കുറിച്ചു രഹസ്യവിവരങ്ങൾ ഞെട്ടിക്കുന്നതാണ്. വിമാനത്തവളത്തിലെ പരിശോധനയിൽനിന്നും രക്ഷപ്പെടാനായി വിവിധ വസ്തുക്കൾക്കൊപ്പം മിശ്രിതരൂപത്തിലാക്കുന്ന സ്വർണങ്ങൾ നടക്കാവിലെ കേന്ദ്രത്തിൽവച്ചാണ് കുത്തക സ്വർണക്കടത്ത് മാഫിയ വേർതിരിച്ച് അളന്ന് തിട്ടപ്പെടുത്തുന്നത്.

ഈ ജോലിചെയ്യാനായി സ്വർണപ്പണിക്കാരനായ ഒരു യുവാവിനെ രാത്രി 11മണിക്ക് വിളിച്ചുവരുത്തുന്നത്. പുലർച്ചെ മൂന്നുവരെ നീളുന്ന ജോലിക്ക് സ്ഥിരമായി യുവാവിന് കൂലിയായി നൽകുന്നത് 3500രൂപയാണ്. മലപ്പുറം വള്ളുവമ്പ്രം, മോങ്ങം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുത്തക സ്വർണക്കടത്ത് സംഘത്തിന്റെ സ്ഥിരംകേന്ദ്രമായ ഇവിടെ കോഴിക്കോട് കൊടുവള്ളി സംഘവും പലപ്പോഴും എത്താറുണ്ട്. ഇതിന് പുറമെ കരിപ്പൂർ വിമാനത്തവളംവഴി മലദ്വാരത്തിൽവെച്ചും മറ്റു രീതികളിലും ഒളിപ്പിച്ചുകടത്തുന്ന സ്വർണം കരിപ്പൂർ വിമാനത്തവളത്തിന്റെ കിലോമീറ്റുകൾക്കപ്പുറമുള്ള കൊണ്ടോട്ടി കൊട്ടൂക്കര പൂളപ്പാടത്തെ ഒരുകേന്ദ്രത്തിൽവച്ചാണ് സ്ഥിരമായി കൈമാറ്റംചെയ്യുന്നത്.

കാണാമറയത്തുനിന്നും ചരട് വലിക്കുന്ന ഈ സ്വർണക്കടത്ത് മാഫിയക്കുവേണ്ടി പലപ്പോഴും ഹാജരാകുന്നത് മലപ്പുറം മോങ്ങം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു യുവഅഭിഭാഷകനാണ്. ഇയാളാണ് കാരിയർമാർ വിമാനത്തവളത്തിൽ പിടിക്കപ്പെടുമ്പോൾ ജാമ്യത്തിലിറക്കാനും മറ്റു നിയമനടപടികൾക്കും സഹായിക്കുന്നത്. 15ദിവസത്തെ കരാറുപ്പിച്ച് സ്വർണം കടത്താനായി ഒരുകൂട്ടം യുവാക്കളെ ഈസ്വർണക്കടത്ത് മാഫിയ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. 30,000രൂപയാണ് ഇവർക്ക് നൽകുന്ന കൂലി. വിസിറ്റിങ് വിസയിൽ ഗൾഫിലേക്ക് കൊണ്ടുപോകുന്നതടക്കം അവരുടെ മുഴുവൻ ചെലവുകളും ഗൾഫിലുള്ള ഏജന്റുമാർ വഹിക്കും.

15ദിവസത്തെ കരാറിനുകൊണ്ടുപോകുന്ന കാരിയർമാരിൽ പലരും ഒരാഴ്‌ച്ചക്കുള്ളിൽതന്നെ തിരിച്ചെത്താറുണ്ട്. എന്നാൽ ഒരു കാരിയർ പിടിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നീട് അടവ് മാറ്റി മറ്റൊരു രീതിയിലാകും സ്വർണം കടത്തുക. ഇതിനായി സ്വർണത്തിൽ മാറ്റംവരുത്താനുള്ള സമയംകൂടി കണക്കിലെടുത്താണ് 15ദിവസത്തോളംവരെയുള്ള കരാറിൽ കാരിയർമാരെ കൊണ്ടുപോകുന്നത്. അതോടൊപ്പം തന്നെ മലബാർ കേന്ദ്രീകരിച്ചുള്ള കാരിയർമാരിൽ മുസ്ലിംനാമധാരികളല്ലാത്തവർക്ക് പ്രത്യേകം പരിഗണന ഈസംഘം നൽകുന്നുണ്ട്. കസ്റ്റംസ് പരിശോധനയിൽ മറ്റുള്ളവരെ കൂടുതൽ സംശയിക്കില്ലെന്നതിനാലാണിത്.

അതോടൊപ്പം തന്നെ വയനാട് കേന്ദ്രീകരിച്ചുള്ള ഒരു സ്ത്രീയും സംഘത്തിൽ കാരിയറായി പ്രവർത്തിക്കുന്നുണ്ട്. കരിപ്പൂർ വിമാനത്തവളത്തിന് പുറമെ കോയമ്പത്തൂർ, തിരുവനന്തപുരം, കൊച്ചി, ഗോവ എന്നിവിടങ്ങൾവഴിയും സംഘം സ്വർണം കടത്താറുണ്ട്. ഇടക്കാലത്ത് സ്ഥിരമായി കോയമ്പത്തൂർ വഴിയാണ് സംഘം ഇതെ കാരിയർമാരെ ഉപയോഗിച്ച് സ്വർണം കടത്തിയിരുന്നത്. സ്വർണം പിടിക്കപ്പെട്ടാൽ രണ്ടുപേരുടെ ആൾജാമ്യത്തിൽ ഇവരെ വിട്ടയക്കും. ഇതിനായി മേൽപറഞ്ഞ യുവഅഭിഭാഷകനും രണ്ടു ജാമ്യക്കാരേയും സ്വർണക്കടത്ത് മാഫിയെ നേരത്തെ സജ്ജമാക്കും. എന്നാൽ സ്ഥിരം കാരിയർമാരല്ലാതെ യാത്രക്കാരെ ഉപയോഗിച്ചും സംഘം സ്വർണമെത്തിക്കുന്നുണ്ട്. ഈകാരിയർമാർക്കൊന്നും പിന്നിലുള്ള ഈ ലോബിയെ കുറിച്ചു ഒരു വിവരവും അറിയില്ല.

ഇവർ പിടക്കപ്പെട്ടാൽ വിദേശത്തുനിന്നും സ്വർണം ഏൽപിച്ച ഏജന്റുമാരെയാണ് വിവരം അറിയിക്കുക. തുടർന്ന് ഈ ഏജന്റുമാരാണ് കാണാമറയത്തുള്ള മാഫിയാസംഘത്തോട് വിവരം പറയുക. തുടർന്നാണ് അഭിഭാഷകനും ജാമ്യക്കാരും ഹാജരാകുന്നത്. പിടികൂടുന്ന സ്വർണം തിരിച്ചുകിട്ടില്ലെങ്കിലും കാരിയർമാരെ സുരക്ഷിതമായി സംഘം മോചിപ്പിക്കും. അതോടൊപ്പം തന്നെ സ്വർണക്കടത്ത് മേഖലയിലേക്ക് കടന്നു വരുന്ന പുതിയ സംഘങ്ങളെയൊന്നും വളർത്താൻ ഇവർ അനുവദിക്കാറില്ല. ഇവരെ ഒറ്റുകൊടുക്കുന്നത് പലപ്പോഴും ഈസംഘത്തിലെ കണ്ണികൾ തന്നെയാണ്. ഗൾഫിൽപ്രവർത്തിക്കുന്ന ഏജന്റുമാർക്ക് ഇതിന്റേയും ഉത്തരവാദിത്വം സ്വർണക്കടത്ത് മാഫിയ സംഘങ്ങൾ നൽകിയിട്ടുണ്ട്.

സ്വർണക്കടത്തു കേസിലെ എൻഐഎ അന്വേഷണം കോഴിക്കോട് വിമാനത്താവളത്തിലേക്കും. കഴിഞ്ഞ 2 വർഷത്തിനിടെ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണക്കടത്തു കേസുകളുടെയും അറസ്റ്റിലായ പ്രതികളുടെയും വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റംസിൽ നിന്നു തേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കെ.ടി.റമീസ് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു പല തവണ സ്വർണം കടത്തിയിരുന്നതായാണു വിവരം. കഴിഞ്ഞ സാമ്പത്തിക വർഷം 230 കിലോഗ്രാം സ്വർണമാണ് കോഴിക്കോട്ടെ എയർ കസ്റ്റംസ് പിടികൂടിയത്. 2018ൽ 178 കിലോഗ്രാമും പിടിച്ചെടുത്തിരുന്നു. ഈ സംഭവങ്ങളിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും കാരിയർമാരാണെങ്കിലും അവർക്കു റമീസ് അടക്കമുള്ളവരുമായി ബന്ധമുണ്ടോയെന്നത് എൻഐഎ പരിശോധിക്കും. ഇതിന്റെ ഭാഗമായി പ്രതികളുടെ ഫോൺ നമ്പർ അടക്കമുള്ള വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്‌സ് വഴിയുള്ള സ്വർണക്കടത്തു സംഭവങ്ങളെക്കുറിച്ചും വിവരം തേടിയിട്ടുണ്ട്. കാർഗോ വഴി 2015 ൽ 17.5 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ച കേസിൽ റമീസ് പ്രതിയായിരുന്നു. കാർഗോ വഴി വലിയ അളവിൽ സ്വർണം കടത്തുന്നതിനു സാധ്യതയുണ്ടെന്നിരിക്കെ കഴിഞ്ഞ നവംബർ മുതൽ കോഴിക്കോട്ടെ കാർഗോ കോംപ്ലക്‌സിലെ എക്‌സ്‌റേ മെഷീൻ തകരാറിലാണ്. ഇതു സ്വർണക്കടത്തുകാരെ സഹായിക്കുന്നതിനുള്ള നീക്കമാണോ എന്നതു പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP