Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോളിവുഡ് മാഫിയയുമായി കൂട്ടു ചേർന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണ് തൃഷ; എന്നൈ അറിന്താൽ എന്ന സിനിമയിൽ നിന്ന് പുറത്താക്കാൻ കാരണം തൃഷയാണ്; എല്ലാത്തിനും തെളിവായി താൻ ഒരു വീഡിയോ പുറത്തുവിടും; തെന്നിന്ത്യൻ നടി തൃഷയ്‌ക്കെതിരെ ആരോപണവുമായി ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുൻ  

കോളിവുഡ് മാഫിയയുമായി കൂട്ടു ചേർന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണ് തൃഷ; എന്നൈ അറിന്താൽ എന്ന സിനിമയിൽ നിന്ന് പുറത്താക്കാൻ കാരണം തൃഷയാണ്; എല്ലാത്തിനും തെളിവായി താൻ ഒരു വീഡിയോ പുറത്തുവിടും; തെന്നിന്ത്യൻ നടി തൃഷയ്‌ക്കെതിരെ ആരോപണവുമായി ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുൻ   

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: മോഡൽ, സിനിമാ താരം, ബിഗ്‌ബോസ് താരം എന്നി നിലകളിൽ തിളങ്ങിയ നടിയാണ് മീര മിഥുൻ. തമിഴ്‌സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്.പിന്നീട് നടി തൃഷ കൃഷ്ണൻ തന്നെ അനുകരിക്കുകയാണെന്ന് പറഞ്ഞും രം?ഗത്തെത്തി. ഇപ്പോൾ തൃഷയ്‌ക്കെതിരേ മറ്റൊരു ആരോപണമാണ് മീര ഉന്നയിക്കുന്നത്. തൃഷ തന്റെ സിനിമകൾ തട്ടിയെടുക്കുകയാണെന്നാണ് മീര പറയുന്നത്.

കോളിവുഡ് മാഫിയയുമായി കൂട്ടു ചേർന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണ് തൃഷ. എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ നിന്ന് എന്നെ പുറത്താക്കാൻ കാരണം തൃഷയാണ്.എല്ലാത്തിനും തെളിവായി താൻ ഒരു വീഡിയോ പുറത്തുവിടുമെന്നും മീര പറയുന്നു.

'മിസ് ചെന്നൈ ആയ, 5.5 അടി നീളമുള്ള പെൺകുട്ടി സഹതാര വേഷത്തിലൂടെ നായികയായി മാറി. അവളാണ് തൃഷ കൃഷ്ണ. പിന്നീട് എന്നെ പോലൊരു മികച്ച മോഡൽ രംഗത്ത് എത്തിയപ്പോൾ തൃഷ സുരക്ഷിതയല്ലാതെയായി. കോളിവുഡ് മാഫിയയുമായി കൂട്ടുപിടിച്ച് എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ നിന്ന് എന്നെ പുറത്താക്കി. ഏഴ് വർഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്. പേട്ട എന്ന ചിത്രത്തിൽ ഞാൻ പുറത്ത് പോകാൻ കാരണം തൃഷയാണ്. ഇതുമായി ബന്ധപ്പെട്ട പൂർണ വീഡിയോ ഞാൻ പുറത്തുവിടും'- എന്ന് മീര കുറിച്ചു.

എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ തൃഷയുടെ സുഹൃത്തിന്റെ കഥാപാത്രത്തെ താൻ അവതരിപ്പിച്ചിരുന്നു. തൃഷയ്ക്കും അജിത്തിനുമൊപ്പം ചില രംഗങ്ങൾ ചിത്രീകരിച്ചതാണ്. പക്ഷെ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ അഭിനയിച്ച രംഗങ്ങൾ ഉണ്ടായിരുന്നില്ല. പേട്ടയിൽ തൃഷ ചെയ്ത കഥാപാത്രത്തിന് വേണ്ടി തന്നെ ഓഡിഷൻ ചെയ്തിരുന്നു. അതിൽ നിന്നും തന്നെ പുറത്താക്കിയെന്നും ഇവർ പറയുന്നു.

ജെല്ലക്കെട്ടിനെതിരേ തൃഷ രംഗത്ത് വന്നതിനെയും മീര വിമർശിക്കുന്നു. തൃഷ സിനിമയിൽ അതിജീവിച്ചത് ഉയർന്ന ജാതിയിൽപ്പെട്ട ആളായതുകൊണ്ടാണെന്നും അവരുടെ കഴിവ് കൊണ്ടല്ലെന്നും മീര ആരോപിച്ചു.മീരയുടെ ട്വീറ്റിന് താഴെ വിമർശനങ്ങളും പരിഹാസവുമായി ഒട്ടനവധി പേർ രംഗത്തെത്തി. കുറച്ച് കഴിഞ്ഞാൽ ജയിംസ് കാമറൂണിന്റെ ടെറ്റാനികിൽ നിന്ന് കേറ്റ് വിൻസ്ലറ്റ് തന്നെ പുറത്താക്കിയെന്ന് മീര പറയുമെന്നും ചിലർ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP