Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടുങ്കാറ്റും പരുക്കൻ കാലാവസ്ഥയും; സ്പേസ് എക്സിന്റെ ആദ്യ ഡ്രാഗൺ ക്രൂ പേടകം തിരിച്ചിറക്കുന്നത് വൈകും; പേടകം ഇറക്കുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലോ ഫ്ളോറിഡ തീരത്തോട് അടുത്തുള്ള മെക്സികോ കടലിടുക്കിലോ; നാസയ്ക്ക് ഇത് വിജയവർഷം

കൊടുങ്കാറ്റും പരുക്കൻ കാലാവസ്ഥയും; സ്പേസ് എക്സിന്റെ ആദ്യ ഡ്രാഗൺ ക്രൂ പേടകം തിരിച്ചിറക്കുന്നത് വൈകും; പേടകം ഇറക്കുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലോ ഫ്ളോറിഡ തീരത്തോട് അടുത്തുള്ള മെക്സികോ കടലിടുക്കിലോ; നാസയ്ക്ക് ഇത് വിജയവർഷം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ ഡി.സി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സ്പേസ് എക്സിന്റെ ആദ്യ ഡ്രാഗൺ ക്രൂ പേടകം തിരിച്ചിറക്കുന്നത് വൈകിയേക്കും. ഓഗസ്റ്റ് രണ്ടിന് നാസ ഗവേഷകരെ തിരിച്ചിറക്കാനാണ് പദ്ധതിയിട്ടിരുന്നത്.

രണ്ട് മാസത്തിന് ശേഷം ഡ്രാഗൺ ക്രൂ പേടകം തിരിച്ചിറക്കാൻ പോവുകയാണ് എന്ന് നാസയും സ്പേസ് എക്സും അറിയിച്ചിരുന്നു.നാസ ഗവേഷകരായ ഡഗ് ഹർളിയേയും ബോബ് ബെങ്കെനെയും വഹിച്ചുള്ള പേടകം അറ്റ്ലാന്റിക് സമുദ്രത്തിലോ ഫ്ളോറിഡ തീരത്തോടടുത്തുള്ള മെക്സികോ കടലിടുക്കിലോ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ അതിന് കാറ്റും കടലും ശാന്തമായിരിക്കേണ്ടതുണ്ട്.

45 വർഷങ്ങൾക്ക് ശേഷം അമേരിക്ക ആദ്യമായി ബഹിരാകാശ സഞ്ചാരികളെ വഹിച്ചുള്ള പേടകം വെള്ളത്തിൽ തിരിച്ചിറക്കുന്നു എന്ന പ്രത്യേകതയും ഡ്രാഗൺ ക്രൂ പേടകത്തിന്റെ തിരിച്ചുവരവിനുണ്ട്. എന്നാൽ ഇതിനായി നിശ്ചയിച്ചിരിക്കുന്ന സമയത്ത് ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടർന്നുള്ള പരുക്കൻ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ നാസ ഫ്ളൈറ്റ് കൺട്രോളർമാർ കാലാവസ്ഥ നിരീക്ഷിച്ചുവരികയാണ്. കാലാവസ്ഥയിൽ മാറ്റമില്ലെങ്കിൽ ഗവേഷകർ ബഹിരാകാശ നിലയത്തിൽ തന്നെ തുടരും.

വ്യവസായി ഇലോൺ മസ്‌കിന്റെ ഉടമവസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് നാസയ്ക്ക് വേണ്ടി വികസിപ്പിച്ച മനുഷ്യ വാഹക ബഹിരാകാശ പേടകമാണ് ക്രൂ ഡ്രാഗൺ. ഇതിന്റെ മനുഷ്യനെ ഇരുത്തിയുള്ള ആദ്യ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം അമേരിക്കൻ മണ്ണിൽ നിന്ന് ഗവേഷകരെ ബഹിരാകാശ നിലയത്തിലെത്തിച്ചുവെന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. നാസ ഗവേഷകരെ വിജയകരമായി ബഹിരാകാശ നിലയത്തിൽ എത്തിക്കാൻ സാധിച്ച് സുരക്ഷിതമായി തിരികെയിറക്കുന്നതോടെ ക്രൂ ഡ്രാഗൺ പേടകത്തിന് നാസയുടെ ഭാവി പദ്ധതികളുടെ ഭാഗവമാവാൻ സാധിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP